ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുത്തൻപാന
43

സങ്കടമൊഴിഞ്ഞെന്നുറച്ചു പ്രഭു       54
പൊറുത്തന്നരുളിച്ചെയ്ത നേരത്തു
പൊറുതിയങ്ങു വന്നു പ്രഭുസുതൻ       55
സങ്കടമെല്ലാം തീർന്നു സുഖം വന്നു
തങ്കൽ വിസ്മയം പൂണ്ടു തെളിഞ്ഞവൻ       56
ശ്ലീലായിൽ ചുറ്റിസഞ്ചരിച്ചു നാഥൻ
നല്ല നേർവഴി സേവിക്കേണമെന്നും       57
തന്നെ വിശ്വസിച്ചീടേണമെന്നതും
അന്നാ ലോകരോടൊക്കെ പ്രസംഗിച്ചു       58
എന്നല്ലാദിക്കിലുള്ള നരാമയം
അന്നുതൻ തിരുവാക്കാലൊഴിച്ചു താൻ        59
കേപ്പാതന്നെയുമന്ത്രയോസിനെയും
ചിൽപുരുഷൻ യാക്കോയോഹന്നാനെയും       60
കൂട്ടരാക്കി അരുൾ ചെയ്ത വേദത്തിൻ
കൂട്ടത്തിന്നുടെ ശിഷ്യരാക്കീടിനാൻ       61
ചൈത്താൻ ക്ലേശം പൊറുപ്പിച്ച തമ്പുരാൻ
ചെയ്ത വിസ്മയം പ്രത്യക്ഷം കേട്ടുടൻ        62
ശതവത്തിക്കധിപനായുള്ളവൻ
ചിത്തദാഹത്താൽ വന്നുടനപ്രഭു       63
സന്നിപാതത്താൽ വലഞ്ഞ ഭൃത്യനു
താനാരോഗ്യം കൊടുക്കാനപേക്ഷിച്ചു        64
കൂടെപ്പോരാമെന്നപ്പോൾ മിശിഹായും
കേട്ടു ഭക്തനുണർത്തിച്ചു തൽക്ഷണം       65
"കൂടെപ്പോന്നേ മതിയാമെന്നില്ലല്ലോ
കേടു പോവാൻ കല്പിച്ചാൽ മതിതാനും        66
ഭാഗ്യനാഥനാം നീയെഴുന്നെള്ളുവാൻ
യോഗ്യമില്ലിനിക്കുമെന്റെ വീട്ടിന്നും       67
ചിന്തയുമവൻ ഭക്തിയും കണ്ടുതാൻ
സന്തോഷിച്ചവന്റെ വിശ്വാസത്തിനാൽ       68
"പോക നിന്റെ വിശ്വാസമതുപോലെ
ആകട്ടെ" ന്നരുൾ ചെയ്ത കേടും തീർത്തു       69
കപ്പൽകേറി ശിഷ്യരുമായോടുമ്പോൾ
കോപിച്ചു കടലോളവും വായുവാൽ       70
ശിഷ്യർ പേടിച്ചു രക്ഷയപേക്ഷിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/45&oldid=216198" എന്ന താളിൽനിന്ന് ശേഖരിച്ചത്