ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
45
 

ആത്മനാഥൻ പൊറുത്തൊന്നരുൾചെയ്തു        88
രക്ഷിതാവിന്റെ കല്പന കേട്ടപ്പോൾ
രക്ഷവന്നു നടന്നിതു രോഗിയും        89
ആരിയാളെന്നു ചിന്തിച്ചു ലോകരും
ദുരിതങ്ങളെ തമ്പുരാനെന്നിയെ        90
പോക്കുവാനാർക്കും ദുഷ്കരമില്ലല്ലോ
പോക്കി രക്ഷവരുത്തിയതത്ഭുതം        91
അപ്പോൾ സർവ്വേശനിയാളാകുന്നിതോ?
ഇപ്പടി വിചാരിക്കുന്നു ലോകരും        92
അപ്പോൾ വന്നയിറോസെന്ന വൻപരും
തൻപുത്രിയുടെ സങ്കടം പോക്കുവാൻ        93
കൂടെപ്പോന്നേ മതിയാമെന്നേറ്റവും
ആടലോടെയപേക്ഷിച്ചു നായകൻ        94
പോകുന്നേരത്തൊരു സ്ത്രീയടുത്തുടൻ
രക്തസ്രാവം നില്ക്കുമെന്ന് തോറ്റത്താൽ        95
ത്രാതാവിന്നുടെ കുപ്പായം തൊട്ടവൾ
(താതാവന്നേരം കല്പിച്ചു വിസ്മയം        96
"ആരെന്നെ തൊട്ടതെന്നു" ചോദിച്ചുടൻ
അരുൾകേട്ടാറെ ലോകരുണർത്തിച്ചു        97
എല്ലാരും ചുറ്റിയെഴുന്നള്ളും വിധൗ
"പലരും തിരുമേനിമേൽ തൊട്ടല്ലോ”        98
അന്നേരമരുളിച്ചെയ്തുതമ്പുരാൻ
"എന്നെതൊട്ടതു ചോദിപ്പാൻ കാരണം        99
എന്നിൽനിന്നും ഗുണം പുറപ്പെട്ടിതു
എന്നതുകൊണ്ടു ചോദിച്ചു ഞാനിപ്പോൾ"        100
പിന്നെയുമരുളിച്ചെയ്തു തമ്പുരാൻ
"എന്നെത്തൊട്ടവരാരെന്നു ചൊല്ലുവിൻ"        101
പേടിച്ചുവീണു കുമ്പിട്ടു സ്ത്രീയവൾ
പേടിപോക്കി മിശിഹായരുൾചെയ്തു        102
“നിന്റെ വിശ്വാസം നിന്നെ പൊറുപ്പിച്ചു
നിന്റെ രോഗമൊഴിഞ്ഞു നീ പോയാലും"        103
അപ്പോൾ വൻപന്റെ പുത്രി മരിച്ചെന്നു
കേൾപിച്ചാളുകളോടി വന്ന ക്ഷണം        104
ഏറെപ്പീഡിതനോടരുൾചെയ്തു താൻ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/47&oldid=216777" എന്ന താളിൽനിന്ന് ശേഖരിച്ചത്