പൊറുക്കായ്കിലോ സത്യമറിഞ്ഞിരി
പൊറുതി നിനക്കെന്നു മുമ്പായ് വരാ 36
കവിളിലടികൊണ്ടിട്ടു പിന്നെയും
കവിൾ നീയടിച്ചീടുവാൻ കാട്ടുകിൽ 37
ആയതതയുമിമ്പമെനിക്കാകും
പ്രിയത്തോടു ഞാൻ സമ്മാനം നല്കുവാൻ 38
പകരം ശ്രമിക്കേണ്ട നീ ഭൂമിയിൽ,
പകരത്തെ ഞാൻ കല്പിക്കും നീതിമാൻ 39
അന്യസ്ത്രീദോഷമക്കുതെന്നുണ്ടല്ലോ!
മാനസത്താലുമാഗ്രഹം ദോഷമാം 40
മോഹചിന്ത വിഷമെന്നറിക നീ
ദേഹാനന്തനാശമതു കാരണം 41
കുറ്റം നിന്നിൽ നീ പോക്കുവാനോർക്കണം
മറ്റൊരുത്തർക്കും കുറ്റം വിധിക്കല്ലേ 42
കുറ്റം കാൺകിലോ സ്നേഹത്താൽ നീയത്
മാറ്റുവാൻ വേല ചെയ്തുകൊണ്ടീടേണം 43
ശേഷം പൂണ്ടുമിക്കലോ നിർണ്ണയം
ശേഷിക്കും കുറ്റം നിനക്കു നാശവും 44
അന്യരെ ബഹുമാനിച്ചുകൊള്ളണം
നിന്ദിച്ചീടുകിൽ പകരം വീട്ടുവാൻ 45
അന്യദോഷത്തിന്നാരോപം ചെയ്തിലോ
നിനക്കു ദോഷം സംഖ്യവിനായറി 46
നിന്നോളം ദുഷ്ടരാരുമില്ലെന്നത്
മനസ്സിലോർക്കയിച്ചിന്ത സതതം 47
പരാർത്ഥത്തെയും പരാർത്ഥാപേക്ഷയും
ധരിച്ചീടല്ലേ ചിത്തതമസ്സിനാൽ 48
ഒന്നിനാൽ ക്ഷമയില്ലാത്ത സ്വർന്നിധി
ധന്യലാഭമിച്ചയ്ക്കു നീ സന്തതം 49
സ്വാമി സ്വാമിയെന്നു വിളിച്ചാൽ പോരാ
നന്മചെയ്തിലേ സമ്മതമായ വരൂ 50
എന്നോടുകൂടെ വാഴേണമെങ്കിലോ
എൻ പ്രമാണങ്ങൾ മാനിച്ചു കാക്കേണം 51
കേട്ടില്ലെങ്കിലോ കൃത്തിഫലം വരാ
അടിസ്ഥാനമില്ലാത്ത പണിയിത് 52
താൾ:Puthenpaana.djvu/51
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
49