ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
53
 

ശിഷ്യർ പേടിച്ചു നിലവിളിച്ചതും അവരെ ആശ്വസിപ്പിച്ചതും കേപ്പായെ കടൽമീതെ നടത്തിയതും, കുളി മുതലായ പുറമെയുള്ള ശുദ്ധികൊണ്ട് കർത്താവു കല്പിച്ചതും, ഏഴപ്പം കൊണ്ടും കുറെമീൻകൊണ്ടും നാലായിരം പേർക്ക് ഭക്ഷണം കൊടുത്ത് തൃപ്തിയാക്കിയതും, കേപ്പാ കർത്താവിനെ ദൈവപുത്രനെന്നു മുമ്പിനാൽ ചൊല്ലിയതും, കേപ്പായിക്കു കൊടുക്കാനിരുന്ന അധികാരം അറിയിച്ചതും പാടുപെട്ടു മരിക്കുമെന്നും മൂന്നാം നാൾ ഉയിർക്കുമെന്നും മുൻകൂട്ടി കല്പിച്ചതും താബോർ എന്ന മലയിൽ വടിവു പകർന്നതും, താഴെയിറങ്ങിയപ്പോൾ ഒരു പിറവി കുരുടന് കാഴ്ച കൊടുത്തതും, അവനെ യൂദന്മാർ കൂട്ടത്തിൽനിന്നു തള്ളിയതും, അവൻ മിശിഹായിൽ വിശ്വസിച്ചു മാമോദീസാ മുങ്ങിയതും ശനിയാഴ്ച രോഗം പൊറുപ്പിച്ചതിനുള്ള ന്യായം കല്പിച്ചതും, തന്നെ കൊല്ലുവാൻ ഭാവിച്ചതും, പാപികളെ രക്ഷിക്കാൻ തനിക്കുണ്ടായ കൃപയും.


അങ്ങനെ ദയവോടു സർവ്വേശ്വരൻ
ഞങ്ങളെ പ്രതി ക്ലേശിച്ചിടും വിധൗ       1
പീശന്മാരിലൊരുത്തൻ വന്നക്കാലം
മിശിഹായെ വിളിച്ചു വിരുന്നിനു       2
ഭക്ഷണം കഴിച്ചീടുന്ന ശാലയിൽ
തൽക്ഷണം ഒരു സ്ത്രീവന്നു കുമ്പിട്ടു       3
വീണുതൃക്കാലു മുത്തി ഭക്തിയോടെ
കണ്ണുനീർ കൊണ്ടു കഴുകി കാലി       4
കണ്ടവരുടൻ തൽകൃതം നിന്ദിച്ചു
തൊട്ടു പോയതു മറച്ചു മാനസേ,       5
സർവ്വജ്ഞനവനെന്നു വരികിലോ
ഇവളാരെന്നറിഞ്ഞീടും നിർണ്ണയം       6
ദുഷ്ടസ്ത്രീയവൾ സർവ്വലോകത്തിലും
ദോഷകാരണമെന്നു വരുമ്പോളേ       7
ഇവളെയധികമറക്കാൻ വിധി
ഈ വണ്ണമടുപ്പിക്കുന്നതെന്തിവൻ       8
ഇപ്പടിയുള്ളിൽ ചിന്തിച്ചതൊക്കെയും
തമ്പുരാൻ കണ്ടവരോടരുൾചെ       9
ഒരു വൻമുതലാളിയുടെ പണം
ഇരുവർക്കു കടമാകപ്പെട്ടിതു       10
ഒരുത്തൻ പണമഞ്ഞൂറുകൊണ്ടവൻ
മറ്റവൻ പണമമ്പതുകൊണ്ടവൻ       11

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/55&oldid=216132" എന്ന താളിൽനിന്ന് ശേഖരിച്ചത്