കേൾപ്പിച്ചില്ല സർവ്വേശ്വരൻ തമ്പുരാൻ 65
എൻ പിതാവത്രെ നിന്നെ ചൊല്ലിച്ചതു
കേപ്പാ നിന്റെ നാമാർത്ഥവും കല്ലല്ലോ 66
എന്റെ ലോകസഭയ്ക്കടിസ്ഥാനം നീ
നിന്റെ മേലെന്റെ പള്ളി പണി ചെയ്യും 67
അല്ലൽഭവിപ്പിക്കാമതിനല്ലാതെ
വെല്ലുവാൻ നരകം മതിയായ്‌വരാ 68
സുരലോകത്തിന്റെ താക്കോൽ തരുവാൻ ഞാൻ
ഈ ലോകത്തിൽ നീ കെട്ടിയഴിച്ചപോൽ 69
മോക്ഷലോകത്തു ഞാൻ തികച്ചീടുവാൻ
മുഷ്ക്കരമതിന്നൊക്കെത്തരുവാൻ ഞാൻ 70
ഇക്കാര്യാന്തരം ഭൂമ്യന്ത്യവും വരാ”
ഉൾകൃപാലിതു കല്പിച്ചതിൻശേഷം 71
പിന്നെത്താൻ മരിച്ചീടും പ്രകാരങ്ങൾ
തന്നുടെ ശിഷ്യരോടരുളിച്ചയ്തു- 72
“ആദമാദി നരകുലരക്ഷയ്ക്ക്
ആദരാലേ ഞാനോറേശലം പുരേ 73
യൂദർ കയ്യാലെ പാടുകളേറ്റീടും
ഖേദവാക്യം ക്ഷമിച്ചു മരിച്ചീടും, 74
ഇൻപമൊടു ഞാൻ ത്രിദിനം ജീവിക്കും
മുൻപേ വ്യക്തതമരുൾച്ചെയ്തു സർവ്വതും 75
ഈവണ്ണമരുളിച്ചെയ്തു കേട്ടപ്പോൾ
ദേവശിഷ്യൻ മനോതാപമുൾക്കൊണ്ടു 76
കേവലമുണർത്തിച്ചിതു കേപ്പാതാൻ-
“ദേവ മൽഗുരുവേ!കൃപാവരിധേ! 77
നീയേവം ദുഃഖം കൈക്കൊള്ളരുതയ്യോ
ആയതു നിനക്കൊട്ടുമഴകല്ല! 78
ഇവ കേപ്പായുണർചത്തിച്ചതു നേരം
അതിനോടു തിരുവുള്ളക്കേടുമായ; 79
“ഇവ ചൊല്ലാതെപോക” യെന്നാട്ടി താൻ
നീവപുസ്സിൻ സുഖമറിയും നീചൻ 80
നീ വൃഷലൻ മല്ക്കാര്യമറിവില്ല
ദേവനിഷ്ടമതു കാര്യമെന്നറി 81
ദേവകാര്യം പ്രതി മരിച്ചീടുവാൻ
താൾ:Puthenpaana.djvu/59
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുത്തൻപാന
57