രോഗക്കാരെ പൊറുപ്പിച്ചു കൊള്ളുവാൻ
വേഗം വൈദ്യനെയവരന്വേഷിക്കും 134
കണ്ടാലേറ്റമവനെ പ്രിയപ്പെടും.
പണ്ടാരുനാളും കണ്ടിട്ടില്ലെങ്കിലും 135
ആത്മനാഥൻ മിശിഹായുമവ്വണ്ണം
ആത്മരോഗികളെ രക്ഷിച്ചീടുവാൻ 136
പാപദുഷ്ടരെ രക്ഷിച്ചുകൊള്ളുവാൻ
പാപികളോടണയും കരുണയാൽ 137
സ്നേഹമോടവരെ ബഹുമാനിക്കും
മഹാ കഷ്ടമതെന്നു ചിലർ ചൊല്ലും 138
ലോകനായകൻ സർവ്വമറിഞ്ഞവൻ
തൽകൃത്യത്തിനു സാമ്യമരുൾ ചെയ്തു 139
“നൂറാടുള്ളവനൊന്നിനെ കാണാഞ്ഞാൽ
നൂറതിലൊന്നൊഴിഞ്ഞെന്ന് ഖേദത്താൽ 140
അക്കൂട്ടത്തെയവിടെ വിട്ടേച്ചവൻ
പൊയ്ക്കളഞ്ഞാരജത്തിനെ തേടുമേ 141
ഇന്നു ഞാനതുപോലെ ക്ലേശിക്കുന്നു
വന്നു ഞാൻ പാപിക്കൂട്ടത്തെ രക്ഷിക്കാൻ. 142
മരിച്ച് അടക്കപ്പെട്ട് നാലുനാളായ ലാസറിനെ ഉയിർപ്പിച്ചതും യൂദന്മാരും മേല്പട്ടക്കാരും പ്രധാനികളും കൂടി വിചാരിച്ചു കർത്താവിനെ കൊല്ലുവാൻ ഉറച്ചതും, ലാസറിന്റെ വിരുന്നിൽ മറിയം മഗ്ദലെത്താ കർത്താവിന്റെ തൃക്കാലുകളിൽ വിലയേ റിയ സുഗന്ധം പൂശിയതും, അതു കാരണത്താൽ ശിഷ്യരോടു കല്പിച്ചതും, താൻ പ്രതാപത്തോടു കൂടെ ഓറശലേം പള്ളി യിൽ കഴുതമേൽ എഴുന്നള്ളിയതും, കരഞ്ഞ് അതിന്റെ മേൽ അശരീരിവാക്യമുണ്ടായതും, തന്റെ തിരുമരണത്തെ പിന്നെയും ശിഷ്യരോടു അറിയിച്ചതും, യൂദാസ്കറിയാത്ത കർത്താവിനെ ഒറ്റിക്കാണിച്ചുകൊടുക്കാൻ കൂലി പറഞ്ഞാത്തതും കർത്താവു തന്റെ അമ്മയുടെ പക്കൽ ചെന്ന് എത്രയും ദുഃഖത്തോടെ യാത്ര ചൊല്ലി പിരിഞ്ഞതും.
പാപം തീർന്നു മഗ്ദലത്തായും സദാ
തന്റെ പ്രിയമൊക്കയീശോ മേലാക്കിനാൾ 1