ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
62
ഒൻപതാം പാദം
 

അവൾക്കുള്ളാരു ഭ്രാതാവിന്നാമായം
സുവൈഷമ്യമായേറ്റവും വർദ്ധിച്ചു       2
അവസ്ഥയതു ചൊല്ലി വിട്ടാളുടൻ
ജീവരക്ഷ നാഥനോടുണർത്തിക്കാൻ       3
തൻപ്രിയനായ ലാസറിനാമയം
തമ്പുരാനോടു ദൂതരറിയിച്ചു.       4
കർത്താവീമൊഴി കേട്ടിടു രണ്ടുനാൾ
പാർത്തു പിന്നെയും പോയില്ല. രക്ഷകൻ       5
ഇഷ്ടനാഥൻ ശിഷ്യരോടു കല്പിച്ചു
ഇഷ്ടനാമെന്റെ ലാസർ മരിച്ചെന്ന്       6
ഒടുക്കമെഴുന്നള്ളി സർവ്വപ്രഭു
ഓടിവന്നപ്പോൾ മാർത്തായുണർത്തിച്ചു:       7
“ഉടയോൻ നീയിവിടെയുണ്ടെങ്കിലോ
ഉടപ്പിറന്നവൻ മരണം വരാ       8
ഇപ്പോഴും നീ പിതാവിനോടപേക്ഷിച്ചാൽ
ത്വപിതാവതു കേൾക്കുമറിഞ്ഞു ഞാൻ       9
വിശ്വനാഥൻ മിശിഹായരുൾച്ചെയ്തു:
“വിശ്വസിക്ക നിൻ ഭ്രാതാവു ജീവിക്കും       10
മറിയം മഗ്ദലൈത്തായതുനേരം
അറിഞ്ഞപ്പോളവളോടി വന്നുടൻ       11
ചേതസിപ്രിയമുള്ളവർകളുടെ
ചേതസ്ഥാപത്തെക്കണ്ടു ദയാപരൻ       12
അല്പം കൊണ്ടു പുറപ്പെട്ടു കണ്ണുനീർ
തല്പരൻ തന്റെ പ്രിയത്തെ കാട്ടിനാൻ       13
മുഖ്യന്മാരവരാകുന്ന കാരണം
ദുഃഖം പോകുവാൻ കൂടി മഹാജനം       14
ഭൂമിരന്ധ്രത്തിൽ വെച്ചു മുമ്പേ ശവം
ഭൂമിനാഥനവടേയ്ക്കെഴുന്നള്ളി       15
കല്ലടപ്പതു നീക്കുവാൻ കല്പിച്ചു
നാലുവാസരം ചൊന്നവൻ ചത്തിട്ട്       16
കർത്താവേ പാരം നാറിടുമീശ്ശവം
മർത്തയിങ്ങനെ വാർത്തയുണർത്തിച്ചു       17
വിശ്വനായകൻ പിന്നെയും കല്പിച്ചു
“വിശ്വസിച്ചാൽ മരിച്ചവൻ ജീവിക്കും       18

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/64&oldid=216155" എന്ന താളിൽനിന്ന് ശേഖരിച്ചത്