ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
64
ഒൻപതാം പാദം
 

കയ്യേപ്പായെന്ന മോട്ടമുള്ളവൻ
ന്യായത്തെയവൻ തന്നെ വിധിച്ചത്       36
“ലോകമൊക്കെയും രക്ഷിച്ചതിന്നായി
ലോകരിലൊരുത്തൻ മരിക്കില്ല       37
മരണംകൊണ്ടു രക്ഷ ലോകത്തിന്നു
വരുമെന്നറിയാതെ പറഞ്ഞവൻ       38
ഹിംസിക്കാനുള്ള മനസ്സ് കൊണ്ടത്രേ
ഈ സാദ്ധ്യമെന്നു പറഞ്ഞു കയ്യേപ്പാ       39
അന്നുതൊട്ടു മിശിഹായെക്കൊല്ലുവാൻ
വന്നവർക്കു മനസ്സിലെ നിശ്ചയം       40
പെസഹാ പെരുന്നാളടുക്കുന്നതിൻ
വാസരമാറും മുൻപിൽ മിശിഹാതാൻ       41
ലാസറോടെ വിരുന്നിരുന്നപ്പോൾ
അസ്ഥലത്തിൽ മഗ്ദലൈത്താ ചെന്നുടൻ       42
മാണിക്കമായ സുഗന്ധമീലിസം
പുണ്യകാലകളിൽ പൂശി ഭക്തിയോടെ       43
സ്കറിയോത്താ ദുരാത്മാവതുനേരം
പറഞ്ഞു: “മഹാ ചേതമിതെന്നവൻ       44
ഇതിന്റെ വില മുന്നൂറു കാശുണ്ട്
ഇതിനാലെത ദാനധർമ്മം ചെയ്യാം?       45
കള്ളൻ മോഷ്ടിക്കാനാഗ്രഹം പൂണ്ടവൻ
ഉള്ളിൽ ദീനദയാവുകൊണ്ടല്ലത്       46
അന്നേരമരുളിച്ചെയ്ത രക്ഷകൻ
“എന്നുടെദേഹം പൂശിയിതുകാലം       47
അവൾ ചെയ്തതിനർത്ഥമുണ്ടെന്നറി
ശവത്തെയടക്കുമ്പോളിതക്രിയ       48
കാലവുമതിനടുത്തിരിക്കുന്നു
എല്ലാരും കൃതം നന്നെന്നു ചൊല്ലീടും       49
മർത്ത്യപൗരുഷം നാണിപ്പിച്ചീടുന്ന
പ്രതാപതുല്യനാഥനോറേശലം       50
പൂകുവാൻ തിരുമനസ്സിൽ കല്പിച്ചു
അക്കോപ്പെത്രയും ചിത്രം ചിത്രമഹോ!       51
തേരിലാനക്കഴുത്തിലുമല്ലോ
വീര്യമേറുമശ്വത്തിന്മേലുമല്ല       52

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/66&oldid=216158" എന്ന താളിൽനിന്ന് ശേഖരിച്ചത്