ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
65
 

കഴുതയേറി മഹാ ഘോഷത്തോടും
എഴുന്നള്ളി മിശിഹാ പുറപ്പെട്ടു.       53
സ്വർണ്ണം സുവർണ്ണം പങ്കത്തിലെങ്കിലും
വർജ്ജ്യം പങ്കവും പൊന്നിലിരിക്കലും       54
സ്വർണ്ണത്തിൽ കാന്തിമാനം മങ്ങാത്തപോൽ
സ്വർണ്ണവർണ്ണ സ്വരൂപിയാം നാഥനെ       55
അസംഖ്യം ലോകർ കൂടിയെതിരേറ്റു
പ്രസാദം മഹാതിഘോഷത്തോടും       56
ഓശാന ദാവീദിന്നുടെ പുത്രനും
ആശീർവ്വാദം സർവ്വേശ്വരന്റെ നാമത്താൽ       57
സാധുവാംവണ്ണം വരുന്ന നാഥനും
സാധുലോക ജനത്തിനു സത്വവും       58
ഉന്നതത്തിലും തമ്പുരാനു സ്തുതി
എന്നെല്ലാവരും സ്തുതിച്ചു ഘോഷിച്ച       59
വൈരമുള്ളവരതു മുടക്കിനാർ
ഗുരുവെയെന്തിതെന്നതു കേട്ടാ       60
ദുർജ്ജനമിതു ചൊന്നതിനുത്തരം
സജ്ജനസർവ്വനാഥനരുൾ ചെയ്തു       61
“ഇജ്ജനത്തെ മുടക്കിയാൽ, കല്ലുകൾ
ആജ്ഞകേട്ടെന്നെ സ്തുതിച്ചീടുമുടൻ       62
എന്നതുകേട്ടു ശത്രു മനസ്സിങ്കൽ
അന്നു കോപാഗ്നി ഉജ്ജ്വലിച്ചു ദൃഢം       63
രാജധാനിക്കടുത്തു മിശിഹായും
യശസ്സുമതിൽ മുഖ്യവും പാർത്തു താൻ       64
വാർത്തുകണ്ണുനീരിന്നുടെ ധാരകൾ
പേർത്തോറേശലമേയെന്നരുൾ ചെയ്തു:       65
മുന്നം നീ നിവിയന്മാരെക്കൊന്നവൾ
വന്നുകൂടും നിനക്കതിന്റെ ഫലം       66
ചിന്തിക്കാതെനിക്കുള്ള ഭാഗ്യം നീ
അന്ധത്വംകൊണ്ടു കാണാതെ നിന്ദിച്ചു       67
കൂട്ടം കുഞ്ഞിനെ കു പേടപോൽ
കൂട്ടുവാൻ നിന്നെയാസ്ഥയായത് ഞാൻ       68
കിട്ടിയില്ല. നിനക്കതിന്റെ ഫലം
വീട്ടുവാനുള്ള കാലം വരുന്ന ഹോ       69

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/67&oldid=216159" എന്ന താളിൽനിന്ന് ശേഖരിച്ചത്