ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
70
പത്താം പാദം
 


നിർമ്മല സർവ്വജ്ഞാനിയാം ദേവനും
നിർമ്മലമുള്ളാരോടു പൂജിക്കേണം       8
ആടതു ചുട്ടു പത്തീറായും ദ്രുതം
വീടുതോറും ഭക്ഷിക്കേണമെല്ലാരും       9
എന്നു പണ്ടൊരു പ്രമാണം കല്പിച്ചു
തന്റെ ലോകർക്കിതെത്രയുമാദരം       10
ഇല്പന വിഷയവും സാമ്യവും
തികപ്പാനീശോ പെസഹാ തിന്നിത്       11
അത്താഴം കഴിയുന്ന നേരമുടൻ
വസ്തുവൊക്കെയ്ക്കുമീശ്വരമുള്ളവൻ       12
(ചിത്രമെത്ര താൻ ചെയ്തൊരു വിസ്മയം)
ചിത്തഭക്തിയെളിമ വിനയത്താൽ       13
ശീലചുറ്റി, താൻ ശിഷ്യജനങ്ങടെ
കാൽകഴുകി വിശുദ്ധി വരുത്തി നാൻ       14
അതിനുശേഷമരുൾ ചെയ്ത് തമ്പുരാൻ
“കർത്താവെന്നതും ഗുരു ഞാനെന്നതും       15
എല്ലാരും നിങ്ങളെന്നെ വിളിക്കുന്നു
ഉള്ള പോലിതു ചൊല്ലുന്നിതെന്നുടെ       16
എളിമയുള്ള വൃത്തിയിൽ കണ്ടപോൽ
തെളിവോടിതു ചെയ്യണം നിങ്ങളും       17
ഇവ ചൊല്ലീട്ടന്തർവ്വികാരത്തോടെ
ഭാവിദർശനം കൊണ്ടരുളിച്ചെയ്തു       18
“സത്യം നിങ്ങളിലൊരുത്തനൊറ്റാനായ
ശത്രുക്കൾക്കെന്നെ കയ്യാളിക്കുമിത്       19
ആരെന്നെല്ലാരും ചോദിച്ചീടും വിധൗ
തിരിച്ചു സ്കറിയോത്തായെ കാട്ടിനാൻ       20
അതിന്റെ ശേഷം വാക്കിന്നഗോചരം
അതുല്യപ്രിയത്തിന്നുടെ രക്ഷയ്ക്കും       21
അർച്ചനയ്ക്കുമാത്മാവിന്നുടെ രക്ഷയ്ക്കും
അർച്ചശിഷ്ട കുർബാനയും നൽകി താൻ.       22
താൻ വിശുദ്ധ ശരീരവും ചോരയും
രണ്ടുമ്മാനുഷ മംഗലദത്തമായ്       23
ഉള്ളിൽ ചേർന്നിരിക്കാൻ പ്രിയത്താലതു
കൊള്ളുകയെന്നു മിശിഹാ കല്പിച്ചു       24

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/72&oldid=216166" എന്ന താളിൽനിന്ന് ശേഖരിച്ചത്