ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
71
 

എപ്പോഴുമുള്ള ഭക്ഷണസാധനം
അപ്പംകൊണ്ടു ശരീരബലം വരും       24
മുന്തിരിങ്ങ ഫലരസപാനത്താൽ
സന്തോഷമുണ്ടാം നശിക്കും ദാഹവും       25
ഈ രണ്ടിൽ ഗുണംകൊള്ളുമാത്മാവിനും
വരുമെന്നതിനർത്ഥമറിയിക്കാൻ       27
തരൂപങ്ങളിൽ രഹസ്യമായത്
തരൂപങ്ങളിൽ തന്നെ മറച്ചു താൻ       28
എന്നുമേയകന്നീടാതിരിക്കാനായ്
ഇസ്നേഹോപായം കല്പിച്ചു തന്നിത്       29
അന്നു ശിഷ്യർക്കു പട്ടം കൊടുത്തു താൻ
പിന്നെച്ചാവുപൊരുളരുളിച്ചെയ്തു:       30
“കേട്ടുകൊള്ളുവിനെന്റെയുണ്ണികളെ
ഒട്ടും വൈകാതെ പോകുന്നു ഞാനിതാ       31
പുത്തനായുള്ള പ്രമാണം നൽകുന്നു
അതാകുമെന്റെ ശിഷ്യർക്കു ലക്ഷണം       32
നിങ്ങളെ ഞാൻ സ്നേഹിച്ചെന്നതുപോലെ
നിങ്ങൾ തങ്ങളിൽ സ്നേഹമുണ്ടാകണം       33
ഞാൻ പോകുന്ന സ്ഥലത്തിങ്കലെത്തുവാൻ
ഉപായം നിങ്ങൾക്കിപ്പോഴുണ്ടായ വരാ       34
അപ്പോൾ കൂടാത്തതെന്തുകൊണ്ടെന്നതും
കേപ്പാ കൂടെ മരിക്കാൻ ഞാനെന്നവൻ       35
“നീ മരിക്കുമോ” യെന്നരുളിച്ചെയ്തു,
“ശെമോൻ കേപ്പായെ കേട്ടുകൊൾകെങ്കിൽ നീ       36
ഇന്നിശി കോഴികൂകുന്നതിനു മുമ്പേ
മൂന്നുവട്ടം നീയെന്നെയുപേക്ഷിക്കും       37
ഞാൻ പോകും വഴി നിങ്ങൾക്കുണ്ടാകുവാൻ
ഞാൻ പ്രമാണിക്കും കല്പന കേട്ടാലും       38
എന്നോടുകൂടെ വാഴേണമെങ്കിലോ
എന്നെ സ്നേഹമുണ്ടാകിലും കല്പന       39
ഉപേക്ഷിക്കാതനുസരിച്ചീടേണം
ഞാൻ പോയിട്ടു നിങ്ങൾക്കുള്ള പീഡകൾ       40
പോക്കി റൂഹായെയയപ്പാൻ സത്വരം
നീക്കിടുമയ്യാൾ ചിത്തം തമസ്സിനെ       41

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/73&oldid=216167" എന്ന താളിൽനിന്ന് ശേഖരിച്ചത്