ഉഴിപ്പാൻ തെളിഞ്ഞില്ലെങ്കിൽ, നിന്നാജ്ഞ
വഴിപോലെന്നിൽ പൂർത്തിയാകട്ടെന്നു 59
പിന്നെ ശിഷ്യരെക്കാണാനെഴുന്നള്ളി
സ്വപ്നത്തിലകപ്പെട്ടതു കണ്ടു താൻ 60
എന്നോടുകൂടെയുണർന്നിരിപ്പതി
നിന്നു നിങ്ങൾ സാദ്ധ്യമതില്ലയോ, 61
മനസ്സാകിലും ദുർബല പാത്രങ്ങൾ
എന്നറിഞ്ഞു ഞാനെന്നു പ്രഭോത്തമൻ 62
തമ്പുരാൻ പിന്നെയും നമസ്കരിച്ചു
മുൻപേപോലെയുറങ്ങി ശിഷ്യന്മാരും 63
മൂന്നാംവട്ടം വരുന്ന ദുഃഖങ്ങളും
തന്നുടെ ക്ഷമയനുസരിപ്പോരു 64
ചുരുക്കമെന്നുമാളുകളേറെയും
നരകത്തിങ്കൽ വീഴുവാരെന്നതും 65
ചിന്തിച്ചിട്ടുള്ള താപമഹത്വത്താൽ
തൻ തിരുമേനി ചോര വിയർത്തു താൻ 66
ചിന്തി കണ്ണിൽ ക്ഷതജമൊഴുകീട്ടു
രക്തസദത്താൽ നനച്ചുഭൂതലം 67
അന്നേരമൊരു മാലാഖ വന്നുടൻ
തന്നെ വന്ദിച്ചുണർത്തി നാനിങ്ങനെ:- 68
“ആ ജയപ്രഭു നീയല്ലോ നിന്നുടെ
തേജസ്സിനു സമമോ ജഗതയം 69
അനന്തഭോഷ മഹത്വത്തിനു
ഹീനാന്ത ധർമ്മ മഹത്വംകൊണ്ടു നീ 70
ദഹനീതിക്കു പകരം വീട്ടുവാൻ
ഭൂവിങ്കൽ നരനായ സർവ്വപ്രഭോ! 71
നിൻ തിരുനാമാർത്ഥമറിഞ്ഞല്ലോ നീ
നിൻ പിതാവിന്നിഷ്ടവുമറിഞ്ഞു നീ 72
സാമ്യമല്ലാത്ത ദയവു കണ്ടവർ
സ്വാമി നിൻജയം ഘോഷിക്കും ഞങ്ങളും 73
ചൈത്താന്മാർക്കു മഹാ തോൽവിയെങ്കിലും
ചൈത്താന്മാരാൽ വിരോധം വശമല്ല 74
പുണ്യവാന്മാരാൽ സജ്ജനമൊക്കെയും
ത്രാണം നിന്നോടു പ്രാർത്ഥിച്ചിരിക്കുന്നു 75
താൾ:Puthenpaana.djvu/75
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
73