ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
77
 


എന്നീവണ്ണമരുൾച്ചെയ്തു തമ്പുരാൻ
അന്നേരം കയ്യേപ്പായുമുരചെയ്തു:-       127
“എന്തിനിന്നീപ്പലതരം സാക്ഷിത്വം?
ചിന്തിച്ചാലിതു സാക്ഷിക്കു പോരായോ?       128
സർവ്വേശൻ പുത്രനാകുമിവനെന്നും...
സർവ്വേശൻ തന്നെ നിന്ദിച്ചു ചൊന്നപ്പോൾ       129
മരണത്തിനു യോഗ്യനിവൻ നൂനം
കാരുണ്യം വേണ്ട ചത്തേ മതിയാവൂ       130
കാര്യക്കാരനിവനെ കൊടുക്കേണം
ദുരിതത്തിന്റെ ശിക്ഷ വേണം താനും       131
ഈവണ്ണമവൻ ചൊല്ലിയാലോകരും
അവ്വണ്ണം തന്നെ കല്പിച്ചുറപ്പിച്ചു       132
തല്ലി നുള്ളിയടിച്ചിടിച്ചാമവർ
തലയിൽ മുടി പറിച്ചു ഭാഷിച്ചു       133
തന്റെ മുഖത്തിലും തുപ്പി കഷ്ടമഹോ
ജന്തുവോടിതു കാട്ടുമോ മനുഷർ       134
ഭൂമഹാദോഷം പൊറുക്കാനായതും
ക്ഷമിച്ചൊക്കെ മഹാദുഃഖവാരിധി       135
മാനുഷരുടെ രക്ഷ ദാഹത്താലും
തീർന്നു വൈരം വൈരസ്യഫലമിത്       136
കൃഛ്റത്തിന്നുടെ സമുദ്ര വാങ്ങുന്നോൻ
കൃച്ഛ്റാദി മഹാ സങ്കടം പൂക്കിതു       137
മിശിഹാ മഹാ ദുഃഖാഗാധാബ്ധിയിൽ
നാശവൈരവും വീണു മുഴുകിനാൽ       138


പത്താം പാദം സമാപ്തം


പതിനൊന്നാം പാദം


കർത്താവിനെ പീലാത്തോസിന്റെ പക്കൽ കൊണ്ടുപോയതും സ്കറിയോത്ത് കെട്ടിഞാണു ചത്തതും യൂദന്മാരോടു പീലാത്തോസ് കർത്താവിന്റെ കുറ്റം ചോദിച്ചതും താൻ രാജാ വാകുന്നോ എന്ന് പീല ഞാസ് ചോദിച്ചതിന് ഉത്തരം അരുളിചെയ്തതും, കൊലയ്ക്ക് കുറ്റം കണ്ടില്ലായെന്നു പറഞ്ഞ് കർത്താവിനെ പീലാത്തോസ് ഹേറോദേസിന്റെ പക്കൽ അയച്ച തും, തന്നെ വെള്ളക്കുപ്പായം ധരിപ്പിച്ച് വീണ്ടും പീലാത്തോ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/79&oldid=216340" എന്ന താളിൽനിന്ന് ശേഖരിച്ചത്