ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
6
ഒന്നാം പാദം
 

മെത്രാന്മാരിലഗ്രേസരനുത്തമൻ
ശാസ്ത്രജ്ഞൻമാരിലാദ്യൻ തപോനിധി,       10
കുറവറ്റൊരു ഗുണാന്വിത ശീലൻ
മാറന്തോനീസെന്നോടു കല്പിച്ച നാൾ       11
അങ്ങേയാശീർവ്വാദത്തിനനുഗ്രഹം
മംഗലം വരുത്തുമതറിഞ്ഞു ഞാൻ,       12
വാരവാർത്തകൾ ചൊന്നു തുടങ്ങുന്നു.
സാരസ്യമിതു കേട്ടുകൊള്ളണമെ       13
ആദിക്കു മുമ്പിൽ സർവ്വഗുണങ്ങളാൽ
സാദമെന്നിയെ സംപൂർണ്ണമംഗലൻ       14
ആദിതാനുമനാദിയാന്തമ്പുരാൻ
ഖേദനാശനാം സ്വസ്ഥനനാരതൻ{       15
ഇടമൊക്കെയും വ്യാപിച്ചു സ്വാമിയും
ഇടത്തിലടങ്ങാത്ത മഫത്വവും       16
സർവ്വകർമ്മങ്ങൾക്കാദിയുമന്തവും,
സർവ്വവസ്തുക്കൾക്കദ്വയനാഥനും,       18
എല്ലാരൂപത്തിനനുരൂപരൂപവും,
എല്ലാം തൃപ്തി നിരന്തര പ്രാപ്തിയും.       19
എല്ലാം ബുദ്ധിയാൽ കണ്ടറിയുന്നവൻ
എല്ലാം സാധിപ്പാനും വശമുള്ളവൻ       20
ഒന്നിനാലൊരു മുട്ടുവരാത്തവൻ,
ഒന്നും തിട്ടതിയില്ലാത്ത ഭാഗ്യവാൻ,       21
തന്റെ മുഷ്കരം കാട്ടുവാൻ കാരണം
മറ്റു സൃഷ്ടികൾ നിർമ്മിച്ചാരംഭിച്ചു       22
ആകാശമുടൻ ഭൂമിയുമാദിയായ്
വാക്കിൻ ശക്തിയായ് ഭുതമായത് വന്നിതു       23
എത്ര ഭാരമായുള്ള ലോകങ്ങളെ
ചിത്രമർദ്ധക്ഷണം കൊണ്ടു സൃഷ്ടിച്ചു.       24
എത്രയത്ഭുതമായതിൽ നിർമ്മിച്ച
ചിത്രകൗശലമെത്ര മനോഹരം!       25
മാലാഖാമാരാം പ്രതാപമേറിയ
സ്വർലോക പ്രഭു സമൂഹവും തദാ.       26
സൂക്ഷ്മ, മക്ഷയം, ദീപ്തി ലഘുത്വവും
രക്ഷകൻ നൽകി ഭൃത്യവൃന്ദത്തിന്       27
ധീ, സ്മരണ, മനസ്സിതുത്രിവശം
വിസ്മേയനാഥൻ നൽകി സ്വസാദൃശ്യം       28

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/8&oldid=215733" എന്ന താളിൽനിന്ന് ശേഖരിച്ചത്