സിന്റെ പക്കൽ ഹേറോദാസയച്ചതും തന്നോടു വധം ചെയ്യരുതെന്ന് പീലാത്തോസിന്റെ ഭാര്യ ആളുവിട്ടു പറഞ്ഞതും, കർത്താ
വിനെയും ബറഅംബായെന്ന കൊലപാതകനേയും ഇണയാക്കി പെരുന്നാളിന് ആരെ വിട്ടുവിടേണമെന്ന് പീലാത്തോസ് ചോദിച്ചപ്പോൾ ബറഅംബായെ വിട്ടയച്ചതും കർത്താവിനെ തല്ലിച്ചതും മുൾമുടിവെച്ചതും തന്നെ ശത്രുക്കൾ കാണിച്ചു കൊണ്ട് “ഇതാ മനുഷ്യനെന്നു പറഞ്ഞതും പിന്നെയും കോസറിന്റെ ഇഷ്ട
ക്കേടു പറഞ്ഞതുകേട്ട് പീലാത്തോസ് ഭയന്ന് ഇവന്റെ ചോരയ്ക്ക് പങ്കില്ലായെന്ന് പറഞ്ഞ് കൈ കഴുകിയതും, കൊലയ്ക്കു വിധി
ച്ചതും, സ്ത്രീകൾ മുറയിട്ടതും ഒരു മുഖം തുടച്ചതും തന്നെ കുരിശിന്മേൽ തറച്ചു തൂക്കിയതും, സൂര്യഗ്രഹണവും മറ്റും പല പുതു
മയുണ്ടായതും തന്റെ ശത്രുക്കളെക്കുറിച്ച് അപേക്ഷിച്ചതും മുതലായി ഏഴുതിരുവാക്യം അരുളിച്ചെയ്തതും, തന്റെ ജീവൻ പിരി
ഞ്ഞശേഷം തന്റെ തിരുവിലാവിൽ ഒറ്റക്കണ്ണൻ കുത്തിയതും തിരുശ്ശരീരം കബറടക്കം ചെയ്തതും.
ആകാശത്തിൽ നിന്നൊഴിഞ്ഞു താമസി
ആകാന്ധകാരം മുഴുത്തു മാനസേ 1
പ്രകാശം നീളെ വ്യാപിച്ചിരിക്കിലും
അകക്കാമ്പിൽ പുലർച്ചയടുത്തില്ല 2
പുലർകാലേ മഹായോഗവും കൂടി
കൊലയ്ക്ക് വട്ടം കൂട്ടിപ്പുറപ്പെട്ടു 3
വീര്യവാനായ സർവ്വേശ പുത്രനെ
കാര്യക്കാരന്റെ പക്കൽ കയ്യാളിച്ചു. 4
സ്കറിയോത്ത മിശിഹായെക്കാല്ലുവാൻ
ഉറച്ചെന്നതറിഞ്ഞവനന്നേരം 5
ഖേദിച്ചു പട്ടക്കാരനെക്കൊണ്ടവൻ
തദ്രവ്യം വീണ്ടുകൊടുത്തു പീഡിതൻ 6
ദോഷമില്ലാത്ത ഈശോയെ വിറ്റത്
ദോഷമത കഷ്ടമിനിക്കെന്നവൻ 7
വാങ്ങിയ കാശെറിഞ്ഞവിടെയവൻ
തന്നത്താൻ തുങ്ങി ദുർജ്ജനം ചത്തിത് 8
ആ ദിക്കിൽ ശവമടക്കുവാൻ നിലം
ആ ദ്രവ്യം കൊടുത്തുകൊണ്ടു യൂദരും 9
ദിവ്യന്മാരിതു മുമ്പെഴുതിവച്ചു
അവ്വണ്ണമതിന്റെ തികവായത്, 10