ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
80
പതിനൊന്നാം പാദം
 

ഭാര്യയെന്നു ചൊല്ലി വിട്ട തൽക്ഷണം
“നീയതിക്രമിക്കാൻ തുടങ്ങുന്നവൻ       28
ന്യായസമ്മതമുള്ളവൻ പുണ്യവാൻ
നീയവനോടു നിഷ്കൃപ ചെയ്യുല്ലേ,       29
അവമൂലമീരാത്രി വലഞ്ഞു ഞാൻ
അവനോടുപദവിക്കാൻ പോകല്ലെ       30
എന്നവൾ ചൊല്ലി വിട്ടതു കേട്ടപ്പോൾ
എന്നതുകണ്ടു ശങ്കിച്ചധികാരി       31
എന്നാലെന്തൊരുപായമിതിനെന്നു
തന്നുള്ളിലവൻ ചിന്തിച്ചനേകവും       32
“മുന്നമേ പെരുന്നാൾ സമ്മതത്തിന്
അന്നൊരു പിഴയാളിയെ വിടുവാൻ       33
ന്യായമുണ്ടല്ലോ യൂദർക്കതുകൊണ്ട്
ആയതിനെന്നാൽ ഈശോയെ രക്ഷിക്കാൻ       34
ഇന്നതിനെഴുവുണ്ടാകുമിങ്ങനെ
നന്നായുള്ളിലുറച്ചു തെളിഞ്ഞവൻ       35
അതുകൊണ്ടു പിഴയാത്ത നാഥനെ
ഘാതകനായ മറ്റു പാപിയേയും       36
വരുത്തി ലോകരോടവൻ ചോദിച്ചു:-
“ആരെയിപ്പോളയണം ചൊല്ലുവിൻ       37
ശിഷ്ടനെ വേണ്ട ദയയില്ലൊട്ടുമേ
ദുഷ്ടനാം മഹാ പാപിയെ വീണ്ടവൻ       38
സർവ്വമംഗലനിധിയേക്കാളവർ
സർവ്വദുഷ്ടനെ സ്നേഹിച്ചു രക്ഷിച്ചു       39
അന്നേരം യൂദന്മാരോടധികാരി
എന്നാലീശോയെക്കൊണ്ടെന്തു വേണ്ടത്       40
ചൊല്ലിക്കൊള്ളുവിനെന്നു പീലാത്തോസ്
ചൊല്ലി യൂദരധികാരിയോടുടൻ       41
"കുരിശിലവനെ തൂക്കിക്കൊല്ലുക
അരിശത്താലിവരിതു ചൊന്നപ്പോൾ       42
കല്ലുപോലെയുറച്ച മനസ്സതിൽ
അല്ലൽ തോന്നിച്ചലിവു വരുത്തുവാൻ       43
ചൊല്ലി പീലാത്തോസതിന്നുപായമായ്
തല്ലു കല്പിച്ചു കെട്ടിച്ചു നാഥനെ       44
വൈരിപക്ഷത്തിലാകുന്ന സേവകർ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/82&oldid=216343" എന്ന താളിൽനിന്ന് ശേഖരിച്ചത്