ശരീരമുള്ളാനിയ്യനാളെന്നോർക്കാതെ 45
ചമ്മട്ടി, വടി, കോൽ, മുൾത്തുടലുകൾ
മാംസം ചീന്തുവാനാണിക്കെട്ടുകളും 46
കോപ്പുകൾ കൂട്ടി കെട്ടി മുറുക്കിനാർ
കുപ്പായം നീക്കി ദയവില്ലാത്തവർ 47
തല്ലിട്ടാലസ്യമുള്ളവർ നീങ്ങിട്ടു
തല്ലി വൈരികൾ പിന്നെയും പിന്നെയും 48
ആളുകൾ പലവട്ടം പകർന്നിട്ടു
ധൂളിച്ചു തന്റെ മാംസവും ചോരയും 49
അന്തമറ്റ ദയാനിധി സുദേഹം
ചിന്തിവീഴുന്നതെന്തു പറയാവൂ 50
തലതൊട്ടടിയോളവും നോക്കിയാൽ
തൊലിയില്ലാതെ സർവ്വം മുറിവുകൾ 51
ഒഴുകുന്ന പുഴയെന്നതുപോലെ
ഒഴുകി ചോര മാംസഖണ്ഡങ്ങളാൽ 52
പുലിപോലെ തെളിഞ്ഞവരന്നേരം
പലപാടുകളേല്പിച്ച കാരണം 53
മരിക്കാത്ത ശിക്ഷ പലവട്ടം
ധീരതയോടു ചെയ്തവരെങ്കിലും 54
മരണസ്ഥലമവിടെയല്ലാഞ്ഞു
മരിച്ചില്ല താനെന്നേ പറയാവു 55
മുള്ളാലെ മുടി ചമച്ചു തലയിൽ
കൊള്ളുവാൻ വച്ചു തല്ലിയിറക്കിനാർ 56
ഭാഷിച്ചു പിന്നെ രാജാവിനെപ്പോലെ
തൊഴുതു നിന്ദിച്ചേറ്റം പറഞ്ഞവർ 57
ഈശോതാതനുമൊരക്ഷരം മിണ്ടാതെ
കൃഛ്റമെല്ലാം ക്ഷമിച്ചു ലോകം പ്രതി 58
മാനുഷരിതുകണ്ടാൽ മനംപൊട്ടും
ദീനരായ മഹാ ദുഷ്ടരെങ്കിലും 59
ഇങ്ങനെ പല പാടുകൾ ചെയ്തിട്ട്
അങ്ങു യൂദരെക്കാട്ടി മിശിഹായെ 60
അതുകൊണ്ടവർ വരമൊഴിപ്പാനായ്
“ഇതാ മാനുഷൻ” എന്നു ചൊന്നാനവർ 61
നാശസംശയം പോക്കുവാനെന്നപോൽ
താൾ:Puthenpaana.djvu/83
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
81