ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
84
പതിനൊന്നാം പാദം
 


ആലസ്യത്തോടു ചെന്നു മിശിഹാ താൻ       96
കുപ്പായമുടൻ പറിച്ചു യൂദന്മാർ
അപ്പോളാക്കുരിശിന്മേൽ മിശിഹായെ       97
ചരിച്ചങ്ങുകിടത്തി നിഷ്ഠൂരമായ്
കരം രണ്ടിലും കാലുകൾ രണ്ടിലും       98
ആണി തറച്ചുടൻ തൂക്കി മിശിഹായെ
നാണക്കേടു പറഞ്ഞു പലതരം       99
കുരിശിന്മേൽ കുറ്റത്തിന്റെ വാചകം
കാര്യക്കാരുയെഴുതിത്തറച്ചിത്       100
തദർത്ഥ“മീശോ നസ്രായിലുള്ളവൻ
യൂദന്മാരുടെ രാജാവിയാളെന്നും       101
ലത്തീനിൽ, യവുനായിൽ എബ്രായിലും
ഇത്തരം മൂന്ന് ഭാഷയെഴുത്തത്       102
കുരിശും പൊക്കി നിറുത്തിപ്പാറയിൽ
ഞരമ്പുവലി ദുഃഖമൊപ്പിക്കാമോ?       103
സൂര്യനന്നേരം മയങ്ങി ഭൂതലേ
ഇരുട്ടുമൂടിക്കറുത്തു രാത്രി പോൽ       104
ഉച്ചനേരത്തെന്തിങ്ങനെ കണ്ടത്
ആശ്ചര്യമൊരു നിഷ്ഠൂരകർമ്മത്താൽ       105
ശതമാനസ കാഠിന്യമേയുള്ളൂ
അത്താപത്താലുമാനന്ദിച്ചാരവർ       106
നിന്ദവാക്കും പല പരിഹാസവും
സന്തോഷത്തോടു പ്രയോഗിച്ചാരവർ       107
മിശിഹാതാനും കാരുണ്യചിത്തനായ്
തൻ ശത്രുക്കളെ പ്രതിയപേക്ഷിച്ചു       108
“ചെയ്തതെന്തെന്നവരറിയുന്നില്ല
പിതാവേ! യതു പൊറുക്കയെന്നു താൻ       109
കൂടെ തൂങ്ങിയ കള്ളനിലൊരുത്തൻ
ദുഷ്ടൻ നിന്ദിച്ചു മിശിഹായെയവൻ       110
മറ്റവനപ്പോളെന്തു നീയിങ്ങനെ
കുറ്റം ചെയ്തവർ നമ്മൾ ക്ഷമിക്കുന്നു       11
ഇയ്യാൾക്കെന്തൊരു കുറ്റം സർവേശ്വരാ
ഭയമില്ലായോ മരണകാലത്തും       112
പിന്നെ മിശിഹായോടുണർത്തിച്ചവൻ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/86&oldid=216348" എന്ന താളിൽനിന്ന് ശേഖരിച്ചത്