ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
92
പന്ത്രണ്ടാം പാദം
 

പള്ളിയറക്കാരനെയും വിധിച്ചോ പുത്ര!
ഇങ്ങനെ മാനുഷർക്കു നീ മംഗലലാഭം വരുത്തി
തിങ്ങിന താപം ക്ഷമിച്ചു മരിച്ചോ പുത്ര!
അമ്മകന്നി നിന്റെ ദുഃഖം പാടിവന്ദിച്ചപേക്ഷിച്ചു
എന്മനോതാപം കളഞ്ഞു തെളികതായേ!
നിന്മകന്റെ ചോരയാലെയെൻമനോദോഷം കഴുകി
വെൺമനൽകീടണമെന്നിൽ നിർമ്മല തായേ!
നിന്മകന്റെ മരണത്താലെന്റെയാത്മമരണത്തെ
നിർമ്മലാംഗി നീക്കി നീ കൈതൂക്കുക തായേ!
നിന്മകങ്കലണച്ചെന്നെ നിർമ്മലമോക്ഷം നിറച്ച്
അമ്മ നീ മല്പിതാവീശോ ഭവിക്ക തസ്മാൽ

പന്ത്രണ്ടാം പാദം സമാപ്തം


പതിമൂന്നാം പാദം


കർത്താവുയിർത്തതും ആദ്യം തന്റെ മാതാവിനു കാണപ്പെട്ടതും ഉയിർപ്പിന്റെ പരമാർത്ഥം മറപ്പാൻ വേണ്ടി യൂദന്മാരും മേല്പട്ടക്കാരും മറ്റും വേല ചെയ്തതും മഗ്ദലൈത്താ കൽക്കുഴി കണ്ട വിവരം കേപ്പായോടും യോഹന്നാനോടും അറിയിച്ചപ്പോൾ നേരെന്നുറയ്ക്കാതെ കേപ്പാ കൽക്കുഴി നോക്കിക്കണ്ടതും മഗ്ദലൈത്തായ്ക്ക് കർത്താവ് കാണപ്പെട്ടതും, ആയതു ശിഷ്യരോടു ചൊല്ലിയതും കുഴിമാടത്തിങ്കൽ വച്ചു സ്ത്രീകൾക്ക് മാലാഖാ കാണപ്പെട്ടതും, അവർ ശ്ലീലായിൽ പോകുംവഴി കർത്താവിനെ കണ്ട് കുമ്പിട്ടതും, ശിഷ്യരോട് അറിയിപ്പാൻ കല്പിച്ചതും അമ്മാവോസെന്ന കോട്ടയ്ക്കൽ പോകുന്ന രണ്ടു ശിഷ്യർക്കു താൻ കാണപ്പെട്ടു അവരോടു ഉയിർപ്പിന്റെ സത്യം സാക്ഷിച്ചുറപ്പിച്ചതും അപ്പം വാഴ്ത്തി അവർക്ക് കൊടുത്ത ശേഷം താൻ മറഞ്ഞതും, കേപ്പായ്ക്ക് താൻ കാണപ്പെട്ട വിവരം അയാളും ശേഷം ശിഷ്യരും തങ്ങളിൽ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മുറിയിൽ അവരുടെ ഇടയിൽ വാതിൽ തുറക്കാതെ താൻ കാണപ്പെട്ടു സ്തുതി ചൊല്ലിയതും, തൃക്കരങ്ങളും കാലുകളും അവരെ കാണിച്ച് അവരുടെയിടയിൽ ഭക്ഷിച്ച് അവരെ വിശ്വാസത്തിൽ ഉറപ്പിച്ചതും, തോമ്മായുടെ സംശയം തീർപ്പാൻവേണ്ടി പിന്നേയും വീട്ടിനുള്ളിൽ ശിഷ്യർക്കു കാണപ്പെട്ട് അയാളെ വിശ്വസിപ്പിച്ചതും കടലിൽ വലയിട്ടിരുന്ന കേപ്പായ്ക്കും യോഹന്നാനും കാണപ്പെട്ട് അവരോടുകൂടെ ഭക്ഷിച്ചതും അതിന്റെ ശേഷം എന്നെ നീ സ്നേഹിക്കുന്നോ എന്നു മൂന്നുപ്രാവശ്യം കേപ്പായോടു കല്പിച്ചുകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/94&oldid=216064" എന്ന താളിൽനിന്ന് ശേഖരിച്ചത്