തന്റെ ജ്ഞാന ആട്ടിൻ കൂട്ടത്തെ മേയിക്കുന്നതിന് അയാളെ ഏല്പിച്ചതും, യോഹന്നാന്റെ കാര്യത്തിന് ഉത്തരം അരുളിച്ചെയ്തതും.
ശനിയാഴ്ച കഴിഞ്ഞോരനന്തരം
അന്ധകാരമന്നു പ്രഭാതമായ് 1
സൂര്യനങ്ങുദിച്ചിടുന്നതിന് മുമ്പ
ഉയിർത്തു സ്വദേഹത്തെ ജീവിപ്പിച്ചു 2
പ്രഭയ്ക്കൊക്കെയ്ക്കും ധാരണമുള്ളവൻ
പ്രഭാവത്തോടുകൂടെ രക്ഷാകരൻ 3
സ്വപുത്രദുഃഖണോർത്തു കന്യാമണി
മുമ്പിൽ താദൃശ്യവേദന പോക്കിനാൻ 4
സ്വരൂപം മഹാ സുന്ദരദൃഷ്ടിയാൽ
പൂർവ്വസങ്കടം മറന്നു കന്യക 5
“മാതാവേ” യെന്നരുൾ ചെയ്തു രക്ഷകൻ
“പ്രതാപത്തിനു താപം മുമ്പായത് 6
ആയിരോഹണം മമ സതിയുടെ
ആയി പിതാവിനിക്കു കല്പിച്ചത് 7
ദോഷത്തിന്നുടെ വിഷമുറിക്കുവാൻ
ഔഷധംകൈച്ചുവെങ്കിലും സേവിച്ചേൻ 8
എടുത്ത ഭാരംകൊണ്ടു വലഞ്ഞു ഞാൻ
കടുത്ത ഭാരമിറക്കിവന്നിപ്പോൾ 9
ദുഃഖം പോക്കുക നിർമ്മലമാതാവേ!
സുഖം മേലിലിനിക്കുണ്ടു സന്തതം 10
എനിക്കുള്ള ശുഭംകൊണ്ടമ്മയുടെ
മനോസൗഖ്യമറിഞ്ഞിരിക്കുന്ന ഞാൻ 11
എനിക്കുള്ള ദുഃഖത്താൽ വലഞ്ഞുപോൽ
എന്നുടെ സുഖം കൊണ്ടു തെളിഞ്ഞാലും 12
കഴിഞ്ഞവർഷം വേനലിതായത്
മഴയും പോയ് കാലം തെളിഞ്ഞത് 13
താൻ കല്പിച്ചപോലെക്കെത്തികച്ചു ഞാൻ
തൻ കരുണക്കൊരീഷൽ വരുത്താതെ 14
അതുപോലെന്നു സമ്മതിക്കുമുടൻ
മാതാവന്നേരം സാദരം ചൊല്ലിയാൾ 15
"പുത്രാ നിനക്കു സ്തുതിയുണ്ടാകണം