ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
95
 


കീർത്തിച്ചപ്പോളായവരും ചെന്നുടൻ കേപ്പാ കൽക്കുഴിപുക്കു സൂക്ഷിച്ചതു അപ്പോളുയിർത്തുവെന്നു വിശ്വാസമായ് മത്തായും നിന്നു പിരിയാതെ പാർത്തു കൽക്കുഴി നോക്കിക്കരഞ്ഞവൾ വെളുപ്പുള്ള കുപ്പായധാരികളായ് ബാല്യമുള്ളാരിരുവരെക്കണ്ടുടൻ അവർ ചോദി“ച്ചെന്ത കരയുന്നു നീ അവരോടു ചെയ്തു പുണ്യവതി “എന്റെ നാഥനെയെവിടെക്കൊണ്ടുപോയ് തന്റെ ദേഹം വെച്ചെന്നതറിഞ്ഞില്ല പിന്തിരിഞ്ഞുടൻ നോക്കിയൊരുത്തനെ കണ്ടു തോട്ടം നോക്കുന്നവനെന്നപോൽ അയാൾ ചൊല്ലി “സ്ത്രീയെ കരയുന്നു നീയാരെത്തിരയുന്നതു ചൊല്ലുക അവളന്നേരം “നീയെടുത്തെങ്കിലോ എവിടെ വെച്ചീശോദേഹം ചൊല്ലുക നാഥന്റെ ദേഹം ഞാനെടുക്കുന്നുണ്ട്. നാഥനപ്പോളവളോടരുൾ ചെയ്തു: “മറിയ” മെന്നു കേട്ടവൾ നാഥനെ അറിഞ്ഞു “ഗുരുവേ” യെന്നുണർത്തിച്ചു “പിതാവിന്നുടെ സമീപേ പോയില്ല. അതുകൊണ്ടെന്നെത്തൊടല്ലേ ഇക്കാലം എന്റെ ശിഷ്യരോടതറിയിക്ക നീ നിങ്ങൾക്കുമെനിക്കുമുള്ള താതനാം തമ്പുരാൻ പക്കൽ പോകുന്നു ഞാനിതാ ഇപ്രകാരമരുൾ ചെയ്ത് തമ്പുരാൻ മഗ്ദലത്തായിതൊക്കെയും കേൾപ്പിച്ചു അതുനേരെന്നുറച്ചില്ല ശിഷ്യർക്കു പല നാരികൾ പോയവിടെ പിന്നെ മാലാഖയെക്കണ്ടു കലഴിയതിൽ ഉൾക്കനിവോടവർ നിന്നു പേടിയാൽ അക്കാലം ദിവ്യൻ ചൊല്ലിയവരോടു "ഇങ്ങിവിടത്തിലീശോയെക്കാണാനായ് </poem>

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/97&oldid=216021" എന്ന താളിൽനിന്ന് ശേഖരിച്ചത്