എന്നയാൾ പറഞ്ഞായതും കണ്ടില്ല
കാലത്തു ചില നാരികൾ ചെന്നവർ
മാലാഖമാരെ കണ്ടവരെന്നതും
അങ്ങു നാഥനുയിർത്തെന്നും കണ്ടെന്നും
ഞങ്ങൾക്കായതിനാൽ പല ചിന്തയായ
എന്നിവരുണർത്തിച്ചതിനുത്തരം
അന്നേരം സകലേശനരുൾ ചെയ്തു:
“ഇന്നു നിങ്ങൾ പകച്ചതെന്തിങ്ങനെ
മന്ദമാനസമുള്ള മൂഢന്മാരെ
മുമ്പിൽ നവ്യന്മാർ ചൊന്നതു ചിന്തിക്കാൻ
തുമ്പമുണ്ടോ വരുത്തിയയ്യാളതിൽ
ഇങ്ങനെയീശോ പാടുപെടുമെന്നും
അങ്ങയാളിതെല്ലാം ക്ഷമിക്കുമെന്നും,
സത്യം മുമ്പറിവാളരെഴുതിയ
ശാസ്ത്രത്തിൽ സിദ്ധിയില്ലയോ നിങ്ങൾക്ക്
ശാസ്ത്രത്തിന്നുടെ പൊരുൾ തിരിച്ചു താൻ
സത്യമങ്ങു ബോധിപ്പിച്ചെഥോചിതം
പകലസ്തമിച്ചീടുന്ന കാലത്തിൽ
അക്കാലം പിരിഞ്ഞീടുവാൻ ഭാവിച്ചു.
അവരും ചോദിച്ചെങ്ങുപോകുന്നു താൻ
ദിവസം പോയി രാത്രിയുമായല്ലോ?
പാർത്തുകൊള്ളുക കർത്താവേയെന്നവർ
ഓർത്തില്ലാരെന്നറിയാതെ ചൊന്നിത്
അപ്പോളീശോ താൻ പാർത്തു വിരുന്നതിൽ
അപ്പം വാഴ്ത്തിയവർക്കു കൊടുത്തു താൻ
മിശിഹായെയറിഞ്ഞു ശിഷ്യന്മാരും
ഈശോ താനപ്പോൾ മാഞ്ഞു മിന്നൽ പോലെ
അവിടെന്നവരോടിയുടൻ ചെന്ന്
അവസ്ഥ ശിഷ്യരോടറിയിച്ചപ്പോൾ
ഇങ്ങിനെയവർ ചൊന്നതു കേട്ടപ്പോൾ
ഞങ്ങളും ഗ്രഹിച്ചെന്നിവരോടവർ
കർത്താവുയിർത്തു മോൻ കേപ്പായിക്ക്
പ്രത്യക്ഷനായെന്നയാൾ പറഞ്ഞഹോ
ഇതു തമ്മിൽ പറഞ്ഞിരിക്കും വിധൌ
താൾ:Puthenpaana.djvu/99
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
97