ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--14--

സമീപിക്കുന്നത്. ഇങ്ങിനെ വരുമ്പോൾ തന്നെ ശുക്രനും ഭൂമിയുമായി ഏകദേശം രണ്ടുകോടി അറുപത് ലക്ഷം നാഴികയും, ഭൂമിയും കുജനും തമ്മിൽ ഏകദേശം മൂന്നുകോടി അയ്പതലക്ഷം നാഴികയും അകലം ഉണ്ടായിരിക്കും. നല്ല അടുപ്പം തന്നെ! എന്നാൽ ശുക്രനും ഭൂമിയുമൊ, കുജനും ഭൂമിയുമൊ ആയി പലപ്പോഴും അടുക്കുന്നുണ്ടെങ്കിലും ംരം മൂന്നു ഗ്രഹങ്ങളും സമീപിച്ച് ഒരുവരിയായി ദുർല്ലഭമായിട്ടെ വരുന്നുള്ളു. ഇങ്ങിനെ വരുമ്പോൾ ശുക്രനെക്കാൾ കുജനെ അധികം സ്പഷ്ടമായി നോക്കി മനസ്സിലാക്കാവുന്നതാണ. എന്തെന്നാൽ ശുക്രൻ നമുകും സൂർയ്യനും മദ്ധ്യയായി വരുന്നതുകൊണ്ട, നമുക്ക് അഭിമുഖമായി വരുന്ന അതിന്റെ അർദ്ധാംശത്തിൽ ഒട്ടും പ്രകാസമില്ലാതിരിക്കുന്നതിനാൽ അതിനെ ആർക്കും കണ്ട് മനസ്സിലാക്കുവാൻ കഴിയുന്നില്ല. എന്നാൽ കുജൻ ഭൂമിയുടെ പദ്ധതിക്കു പുറമെയായി ചരിക്കുന്നതുകൊണ്ട് സൂർയ്യപ്രകാശത്താൽ അരുണനിറമായി ശോഭിക്കുന്ന അതിന്റെ അംശം നമുക്ക് നേരെയായി വരുകയും, അപ്പോൾ അതിനെ നമുക്ക സ്പഷ്ടമായി കാണ്മാൻ കഴിയുകയും ചെയ്യുന്നു. ദൂരത്തിന്റെ അവസ്ഥ വിചാരിച്ച സ്പഷ്ടമെന്ന പറഞ്ഞുപോയതാണ.
  ഇതുകൊണ്ട് വളരെ ശക്തിയുള്ള ഒരു ദൂരദർശിനിയിൽ കൂടി നോക്കിയാൽ കുജനിൽ വയലുകൾ, വീടുകൾ, ജീവികൾ തുടങ്ങിയുള്ളവയെ നമുക്കകാണ്മാൻ കഴിയുമെന്ന വിചാരിച്ചുപോകരുത. ഭൂഖണ്ഡങ്ങളേയും, സമുദ്രങ്ങളെയും കൂടി വ്യക്തമായി കാണ്മാൻ സാധിക്കുന്നില്ല. സാധാരണയായി നമ്മുടെ കണ്ണുകൾക്ക ഗോചരമായി വരുന്നത് പച്ച നിറത്തിലും, ചുമപ്പുനിറത്തിലും ഉള്ള അവ്യക്ത കളങ്കങ്ങളാകുന്നു. ഇതിൽ പച്ചനിറത്തിൽ കാണുന്നത് സമുദ്രവും ചുമപ്പ കരയുമാണെന്നാണ് വിശ്വസിച്ചുവരുന്നത്. ഇതു കൂടാതെ ഈഗ്രഹത്തിന്റെദക്ഷിണൊത്തര ധ്രുവങ്ങളോടടുത്ത ചില ധാവള്യ ശകലങ്ങൾ കാണുന്നത് മഞ്ഞ്സ്വരൂപിച്ചുള്ളകുന്നുകളാണെന്ന ഊഹിച്ചു വരുന്നു. മേൽപറഞ്ഞ അവ്യക്ത കളങ്കങ്ങൾ എല്ലാക്കാലത്തിലും യാതൊരുമാറ്റവും കൂടാതെ ഒരേസ്ഥലത്തായിത്തന്നെ കാണപ്പെടുന്നതിനാൽ, ഭൂഖണ്ഡങ്ങളും സമുദ്ര





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/15&oldid=167324" എന്ന താളിൽനിന്ന് ശേഖരിച്ചത്