ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--17--

വായു വളരെ നേർമ്മയുള്ളതായിത്തീരുന്നതുകൊണ്ടാകുന്നു. ഒരു ഗ്രഹത്തിലെ ജീവികൾക്കും, വസ്തുക്കൾക്കും എല്ലാംഘനം ഉണ്ടാകുന്നതിന കാരണം ആ ഗ്രഹത്തിലെ ആകർഷണശക്തിയാണ്. ഒരു വസ്തുവിന്റെ 'ഘനം' എന്നുപറയുന്നത ഭൂമിക്ക അതിനെ നിലത്തേക്ക് വീഴ്ത്തുവാൻ വേണ്ടിവരുന്നതായ ആകർഷണശക്തിയുടെഫലമാകുന്നു. എന്നാൽ ഈ ശക്തി എല്ലാവസ്തുക്കളിലും ഒരുപോലെ പ്രയോഗിക്കേണ്ടിവരുന്നില്ല. അതിനാലാണ് വസ്തുക്കൾക്ക ഘനവ്യത്യാസമുണ്ടാകുന്നത്. കുജന്റെ ആകർഷണശക്തി ഭൂമിയുടേതിലും കുറവായ്തുകൊണ്ട ആ ഗ്രഹത്തിൽ ജീവജാലങ്ങൾ ഉണ്ടെങ്കിൽ തന്നെ അവ ആ നേർമ്മയുള്ള വായു ശ്വസിച്ച ജീവിക്കത്തക്കവയും, ഭൂമിയിലെ ജീവികളേക്കാൾ വളരെ ഘനംകുറഞ്ഞവയും ആയിരിക്കണം.
 നമ്മുടെ ഭൂമിയെപ്പോലെതന്നെ സകല ഗ്രഹങ്ങളും ജീവികളുടെ അധിവാസത്തിന്നായി സൃഷ്ടിക്കപ്പെട്ടവയാണെന്നാകുന്നു ചിലരുടെ അഭിപ്രായം. അങ്ങിനെയല്ലെങ്കിൽ ആ സൃഷ്ടികൊണ്ട പ്രയോജനമില്ലെന്നും, നിഷ്‌പ്രയോജനമായ ഒരു പ്രവൃത്തിക്ക് ഈശ്വരൻ ഒരുമ്പെടുകയില്ലെന്നും അവർ വാദിക്കുന്നു. സ്രഷ്ടാവിന്റെ ഉദ്ദേശങ്ങളെ മുഴുവനും മനുഷ്യന മനസ്സിലാക്കുവാൻ സാധിക്കാത്ത സ്ഥിതിക്ക ഈ സിദ്ധാന്തം ശരിയാണെന്നൊ, അല്ലെന്നൊ സ്ഥാപിക്കുവാൻ ഞങ്ങൾ തയ്യാറില്ല. ഭൂമിയെ പോലെതന്നെ മറ്റു ഗ്രഹങ്ങളും ജീവികൾക്ക താമസിക്കുവാൻവേണ്ടി സൃഷ്ടിക്കപ്പെട്ടവയായിരിക്കാം. അല്ലെന്ന ഞങ്ങൾ പ്രതിവാദിക്കുന്നില്ല. പക്ഷേ ഇതിൽ സാരമായ ഒരു സംഗതികൂടി ആലോചിപ്പാനുണ്ട്. ഭൂമി ഇങ്ങിനെ ജീവികൾക്ക നിവാസയോഗ്യമായിത്തീർന്നിട്ടുള്ളത വളരെ വളരെ കാലംകൊണ്ടുമാത്രമാണം. എന്തെന്നാൽ ആദിയിൽ ഭൂമി ഒരു ദീപ്തിമത്തായ ഗ്രഹമായിരുന്നിരിക്കണമെന്നും, വളരെ കാലംകൊണ്ട് അതിന്റെ താപശക്തി നശിച്ചതിനുശേഷം മാത്രമേ താണതരം ജീവികൾ അതിൽ ഉണ്ടായിത്തുടങ്ങിയുള്ളൂ എന്നും, ഇതിനുശേഷം അനേകായിരം കൊല്ലം കഴിഞ്ഞിട്ടേ മനുഷ്യർക്ക് നിവാസയോഗ്യമായിത്തീർന്നിട്ടുള്ളൂ എന്നും ഭൂപ്രകൃതിശാസ്ത്രജ്ഞ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/18&oldid=167327" എന്ന താളിൽനിന്ന് ശേഖരിച്ചത്