ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉണ്ടായിരുന്നില്ല. രാജ്യത്തിന്റെ ക്ഷേമത്തിൽ അയൽരാജ്യക്കാർക്കുതന്നെ അസൂയയുണ്ടായിരുന്നു. എന്നാൽ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന രാജ്യത്തേ രക്ഷിക്കെണ്ടതിന്ന് അവിടെ സ്ഥിരമായി നിർത്തിയിരുന്ന സൈന്യത്തെ ഭയപ്പെട്ട് ഒരുത്തർക്കും അതിന്റെ നേരെ തിരിഞ്ഞു നോക്കുവാൻ കൂടി ധൈര്യമുണ്ടായില്ല.

ഈ സൈന്യത്തിൽ മാർത്താണ്ഡൻ എന്നപേരായ ഒരുപടയാളിയുണ്ടായിരുന്നു. മാർത്താണ്ഡൻ വലിയശൂരനും ബുദ്ധിമാനുമായിരുന്നു. അദ്ദേഹത്തിന്റെ ധൈര്യം, നടവടി, യുദ്ധസമയങ്ങളിൽ കാട്ടിയ ബുദ്ധിശക്തി മുതലായ സൽഗുണങ്ങൾ വിശ്വപുരത്തിലേ ഭരണകർത്താക്കന്മാരുടെ ശ്രദ്ധയിൽപെട്ട മുതൽക്ക് അദ്ദേഹം ആരാജ്യത്തിലുള്ള എല്ലാവരുടെയും ഭക്തി ബഹുമാനാദികൾക്ക് പാത്രമായിത്തീർന്നതിന്ന പുറമെ അല്പകാലത്തിനുള്ളിൽ സൈന്യത്തിന്റെ നായകനായിത്തീരുകയും ചെയ്തു.

വിശ്വപുരത്തിലെ ഒരു പ്രഭുവിന്റെ മകളായിട്ട സുനീതിയെന്നു പേരായ ഒരു സ്ത്രീരത്നമുണ്ടായിരുന്നു. സൌന്ദര്യം, ദയ, വിനയം, ബുദ്ധി മുതലായ പലേ സൽഗുണങ്ങളുടെയും വിളനിലമായ ഈ യുവതിയെ ലഭിച്ചാൽ ജന്മസാഫല്യമായിയെന്നു വിചാരിച്ചുകൊണ്ടു വിശ്വപുരത്തിലേ അനേകം ചെറുപ്പക്കാർ കാര്യസാധ്യത്തിന്ന് യത്നം ചെയ്തുവന്നു. കുലശ്രേഷ്ടത, സൌന്ദര്യം, ദ്രവ്യം മുതലായി സാധാരണ യുവതികളുടെ മനസ്സിനെ ആകർഷിപ്പാൻ മതിയായ ഗുണങ്ങൾ ഉള്ളവർ ഈ ചെറുപ്പക്കാരിലുമുണ്ടായിരുന്നുവെങ്കിലും ഒരു ഭർത്താവിന്ന് അവശ്യം വേണ്ടവയിൽ മിക്കഗുണങ്ങളും ഇവരിൽ ശൂന്യമായിട്ടാണ നമ്മുടെ സുനീതി കണ്ടത.

മാർത്താണ്ഡൻ സുനീതിയുടെ അഛന്റെ ഒരു സ്നേഹിതനായിരുന്നതിനാൽ അദ്ദേഹം കൂടക്കൂടെ ആപ്രഭുവിന്റെ അടുക്കെ പോയി ആസ്ത്രീയുടെ അഛൻ ചെയ്ത സൽക്കാരം സ്വീകരിക്കുകയും ഒരു യൊദ്ധാവായ തനിക്ക് സംഭവിച്ച പലവിധമായ അപകടങ്ങളെയും അവയിൽ നിന്ന് രക്ഷപ്പെടുവാൻ താൻ ചെയ്ത ഉപായങ്ങളെയും പറ്റി പ്രസ്ഥാവിക്കുകയും ചെയ്തു. രസകരങ്ങളായ പലകഥകളും ഈ സന്ദർഭങ്ങളിൽ മാർത്ഥാണ്ഡൻ പറക പതിവായിരു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithk2000 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/20&oldid=167330" എന്ന താളിൽനിന്ന് ശേഖരിച്ചത്