ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നു. കഥപറയുമ്പോഴും അദ്ദേഹം അനുഭവിച്ച കഷ്ടതകളെ പറഞ്ഞു കേൾപ്പിയ്ക്കുമ്പോഴും സുനീതി ശ്രദ്ധയോടുകൂടീ എല്ലാം കേൾക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ ഓരോ ശൂരക്രുത്യങ്ങളെപ്പറ്റി കേട്ടമുതൽക്ക് സുനീതിക്ക് മാർത്താണ്ഡനെ ഭർത്താവായിട്ട് കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹം തോന്നിത്തുടങ്ങി. അന്നു മുതൽക്ക് അദ്ദേഹത്തെ വിട്ടിരിപ്പാൻ കൂടി മനസ്സില്ലാതാവത്തക്കവണ്ണം പ്രേമം ദിവസന്തോറും വർദ്ധിച്ചു വന്നു. ആദിക്കിലേ ആചാരപ്രകാരം വിരോധമില്ലായിരുന്നുവെങ്കിൽ അഛനെ വിവരം അറിയിച്ച് വിവാഹം നടത്തിക്കണമെന്ന് സുനീതിക്കാഗ്രഹമുണ്ടായിരുന്നു. എന്നാൽ അതിന് അഛൻ ഒരിക്കലും സമ്മതിക്കുന്നതല്ലെന്ന് ദൃഢമായി ഉറപ്പുണ്ടായിരുന്നതിനാൽ അങ്ങിനെ ശ്രമിക്കേണ്ടെന്ന തീർച്ചയാക്കി. അതുവരെ തന്നെ പ്രേമഭാജനമായി വിചാരിച്ച് വളർത്തിക്കൊണ്ടുവന്ന അഛനെ ഒരുവിധത്തിലും മുഷിപ്പിക്കാതെ കഴിക്കെണമെന്നുവച്ച സുനീതി പലമാർഗ്ഗവും മനസ്സിലാലോചിച്ചുവെങ്കിലും യാതൊന്നും ആഗ്രഹനിവൃത്തി വരുത്തത്തക്കവണ്ണമുള്ളതായി തോന്നാഞ്ഞതിനാലും ആഗ്രഹത്തെ അടക്കാൻ അശക്തയായി തീർന്നതിനാലും മാർത്താണ്ഡന് വിരോധമില്ല്ലാത്ത പക്ഷം അദ്ദേഹത്തോടൊരുമിച്ച് ചാടിപ്പോകാൻ ഉറപ്പിച്ചു. വിവരം മാർത്താണ്ഡനെ അറിയിച്ചു. മാർത്താണ്ഡനും കുറേദിവസമായിട്ട് സുനീതിയിൽ പ്രേമം ജനിച്ചിരിക്കുന്നു. എന്നാൽ തനിക്ക് ആ സ്ത്രീരത്നത്തിന്റെ ഭർത്താവാകാൻ തരമാവുകയില്ലെന്ന വിചാരിച്ച ആഗ്രഹം പുറത്ത് പറയാതിരുന്നതാണ്. സുനീതിയുടെ ആഗ്രഹം മനസ്സിലായപ്പോൾ അദ്ദേഹത്തിന് വലുതായ ഒരു നിധി കിട്ടീയതു പോലെയുള്ള സന്തോഷമുണ്ടായി. ഒരു ദിവസം രണ്ടുപേരും കൂടി തക്കം നോക്കി അവിടെ നിന്ന് ചാടി.

ജാതികൊണ്ടും പദവികൊണ്ടും മാർത്താണ്ഡന് സുനീതിയുടെ ഭർത്താവാകുവാൻ പാടില്ലായിരുന്നു. പുത്രിയെ വീട്ടീൽ കാണ്മാനില്ലെന്നറിഞ്ഞപ്പോൾ പ്രഭു വളരെ വ്യസനത്തിൽപെട്ടു. അന്വെഷണം ചെയ്തപ്പോൾ വാസ്തവം മനസ്സിലായി.

തന്റെ ഏകപുത്രിയായ സുനീതി ജാതികൊണ്ട് താഴ്മയുള്ള ഒരാളെ വിവാഹം കഴിച്ചുവെന്ന വിവരം ആ രാജ്യക്കാർ അറിഞ്ഞാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/21&oldid=167331" എന്ന താളിൽനിന്ന് ശേഖരിച്ചത്