ൽ താൻ പരിഹാസത്തിനു പാത്രമാവുമല്ലോ എന്ന് ഓർത്തിട്ടപ്രഭു ശവത്തിന്നുസമനായിത്തീർന്നു. എന്നു തന്നെയല്ല പുത്രിയുടെ നേരേയുണ്ടായിരുന്ന സ്നേഹവും ഉടനേ അസ്തമിച്ചു. ഏതായാലും ധൂർത്തനായ മാർത്താണ്ഡനെ വെറുതെ വിടാൻ പാടില്ലെന്ന് തീർച്ചയാക്കി തന്റെ ഏകപുത്രിയായ സുനീതിയെ മാർത്താണ്ഡൻ മന്ത്രവാദം പ്രയോഗിച്ച് പാട്ടിലാക്കിയിരിയ്ക്കുന്നുവെന്ന് പ്രഭു ന്യായാധിപന്മാരോട് സങ്കടം പറഞ്ഞു. ന്യായാധിപന്മാർ ഉടനെ മാർത്താണ്ഡനെ വരുത്തി വിസ്തരിച്ചപ്പോൾ താൻ കുറ്റക്കാരനല്ലെന്നും സുനീതിയെവരുത്തിച്ചോദിച്ച് താൻ ന്യായവിരോധമായി എന്തെങ്കിലും പ്രവ്രുത്തിച്ചിട്ടുണ്ടെന്ന് ആ സ്ത്രീ പറയുന്നപക്ഷം തന്നെ എന്തു ശിക്ഷയ്ക്കും പാത്രമാക്കുന്നത് സമ്മതമാണെന്നും അദ്ദേഹം പറഞ്ഞതുകേട്ട് അവർ സുനീതീയെവരുത്തി. ആ കാര്യത്തിൽ മാർത്താണ്ഡൻ തെറ്റുകാരനല്ലെന്നും ആ സ്ത്രീയുടെ ആഗ്രഹപ്രകാരം അദ്ദേഹം വിവാഹം ചെയ്തതാണെന്നും സുനീതി പറഞ്ഞതിനാൽ ന്യായാധിപന്മാർക്കും യാതൊന്നും ചെയ്പാൻ തരമുണ്ടായില്ല.
മാർത്താണ്ഡനും സുനീതിയും ഐകമത്യത്തോടൂ കൂടീ വിശ്വാപുരത്തിൽ താമസിച്ചു. അന്യോന്യം രസിക്കാത്തതും പ്രേമസൂചകമല്ലാത്തതുമായ ഒരു വാക്കുപോലും അവർക്ക് പറവാൻ സംഗതിയുണ്ടായിട്ടില്ല.
വിശ്വപുരം രാജ്യത്തിന്നു കീഴിൽ സുപ്രതീക്ഷം എന്നുപേരായ ഒരു ദ്വീപുണ്ടായിരുന്നു.
രാജ്യക്കാരുടെ കലഹമുണ്ടായാൽ നിർത്തൽ ചെയ്യെണ്ടതിന്നും രാജ്യരക്ഷക്കുമായി ഒരു സൈന്യത്തെ അവിടെ പാർപ്പിച്ചിട്ടുണ്ടായിരുന്നു. സംഗതിവശാൽ ആ സൈന്യത്തെ മാറ്റി മറ്റൊരു സൈന്യത്തെ അങ്ങോട്ടയപ്പാൻ വിശ്വപുരക്കാർ തീർച്ചയാക്കി. ഈ സൈന്യത്തിന്നധിപനായിട്ട് തൽകാലം മാർത്താണ്ഡനെത്തന്നെ അയക്കെണ്ടിവന്നു. സുപ്രതീക്ഷമെന്ന ദ്വീപിനെ കൈവശപ്പെടൂത്താൻ മറ്റു ചില രാജ്യക്കാർ ശ്രമിക്കുന്നുണ്ടെന്നുള്ള ഒരു ധ്വനിയുണ്ടായിരുന്നു. അതുകൊണ്ട് അവിടെയുള്ള സൈന്യത്തിന്റെ നായകനായിരിയ്ക്കുന്നത് തങ്ങൾക്ക് ഏറ്റവും വിശ്വാസയോഗ്യനായ ഒ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |