ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങിനെയെന്നാൽ രണ്ടിലൊരുവിധം ഞാനിപ്പോൾ പ്രവ്രുത്തിക്കേണ്ടിയിരിക്കുന്നു. അപായകരമായ ഒരു കപ്പൽ യാത്രക്ക് നിന്നെ സന്നദ്ധയാക്കുകയോ അല്ലാത്തപക്ഷം നിന്നെ വിശപുരത്തിൽ വിട്ടുപോവുകയോ ചെയ്യണം. ഇത് രണ്ടൂം ഒരുപോലെ ദുസ്സഹമായിട്ടാണ് എനിക്ക് തോന്നുന്നത്. നിന്നെ കൊണ്ടുപോവുന്നതായാൽ വല്ല അപായവും സംഭവിക്കുമോയെന്നാലോചിച്ച് ഒരു നേരത്തും മനസ്സിന്ന് സുഖമുണ്ടാവുന്നതല്ല. നിന്നെപിരിഞ്ഞ് പോവുന്നത് മരിക്കുന്നതിന് സമാനവുമാണ് സുനീതി- ഇങ്ങിനെയുള്ള ആലോചനകലേകൊണ്ടിതുവരെ മനസ്സിനെ ബുദ്ധിനുട്ടീച്ചുവല്ലോ. കപ്പൽ യാത്ര ചെയ്യുകയെന്നല്ല തീയ്യിൽ നടക്കണമെന്നുവന്നാൽ കൂടി ഞാൻ അങ്ങയെ വിട്ടിരിക്കുമെന്ന് തോന്നിയത് അത്ഭുതമല്ലേ? അപകടങ്ങളുണ്ടായാൽ അവയിൽ ഒരു പങ്ക് ഞാനും അനുഭവിയ്ക്കേണ്ടവളല്ലേ? കപ്പല്യാഹ്റ്റ്രയിലുണ്ടാവുന്ന ബുദ്ധിമുട്ടൂകളാലോചിച്ച് എന്നെ ഇവിടെആക്കിപ്പോയേക്കാമെന്നും അപകടങ്ങളൂം ബുദ്ധിമുട്ടൂകളും സഹിച്ച് ഒരുമിച്ച് വരുന്നതിനേക്കാൾ ഇവിടെ സുഖമായിരിക്കുന്നതിനാലാണ് എനിക്കും സന്തോഷമുണ്ടാവുകയെന്നും ധരിച്ച ഏകസംഗതികൊണ്ടുതന്നെ നിന്റെ നിഷ്കളങ്കമായ സ്നേഹശക്തി അറിയുന്നില്ലെന്നു വെളീവാ‍ാകുന്നുണ്ട്. അങ്ങയൊന്നിച്ചു പുറപ്പെടുവാൻ കാത്തിരിക്കുന്ന ഞാൻ നിമിത്തം ഇനിയെങ്കിലും മനസ്സിനെ ബുദ്ധിമുട്ടിക്കാതെ വേഗത്തിൽ പുറപ്പെടാൻ ശ്രമിക്കണേ? “ഇപ്പോഴുള്ള പരസ്പരാനുരാഗത്തോടുകൂടീ വളരെക്കാലം ജീവിച്ചിരിപ്പാൻ ദൈവം നമ്മൾക് സംഗതി വരുത്തട്ടെ” എന്നുപറഞ്ഞ മാർഥ്റ്റാണ്ഡൻ പ്രിയപത്നിയെ ഗാഢമായി തഴുകി. വേഗത്തിൽ പുറപ്പാടിനുള്ള ഒരുക്കങ്ങൾ കൂട്ടീ ശുഭമായ സമയം നോക്കി അവർ പരിവാരങ്ങളോടൂകൂടീ കപ്പലിൽ കയറി. മാർത്താൺദന്റെ കീഴിൽ കമ്രകണ്ഠൻ എന്നു പേരായ ഒരു പടയാളിയുണ്ടായിരുന്നു. വാസ്തവത്തിൽ ധൂർത്തനും ചതിയനുമായ കമ്രകണ്ഠൻ തന്റെ സൂത്രങ്ങൾ കൊണ്ട് താൻ വളരെ വിശ്വാസയോഗ്യനും മര്യാദക്കാരനുമാണെന്ന് മറ്റുള്ളവരെ എളുപ്പ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/24&oldid=167334" എന്ന താളിൽനിന്ന് ശേഖരിച്ചത്