കൂടാതെ അന്യപുരുഷന്മാരോടു സംസാരിക്കുന്നതുകൊണ്ട് അവരുടെ ആന്തരമായ സ്വഭാവത്തെ എളുപ്പത്തിൽ തെറ്റിദ്ധരിക്കുന്നത് ഇപ്പോഴുള്ള ചില നാട്ടുവിടന്മാരുടെ പതിവാണ്. സുനീതി ഗർവ്വ് നടിച്ചിരിക്കാതെ ഭർത്താവിന്റെ താല്പര്യക്കാരോട് യഥേഷ്ടം സംസാരിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്തിരുന്നതു കണ്ടപ്പോൾ ആ സ്ത്രീയെ തന്റെ ആഗ്രഹങ്ങൾക്ക് എളുപ്പത്തിൽ സ്വാധീനപ്പെടുത്താമെന്നാണ് ധൂർത്തനും മുട്ടാളനുമായ കമ്രകണ്ഠൻ ധരിച്ചത്. തറ്റ്നെ നേരെ സുനീതി കാണിച്ച വിമുഖതക്കുകാരണ്മ ശൈനേയനാണെന്നാണ് പിന്നെ അയാൾക്ക് തോന്നിയത്. അതുകൊണ്ട് അയാളെ വേർപെടുത്തിക്കളയണമെന്നും അതിനു ശേഷവും തന്റെ ആഗ്രഹം സാധിക്കാതെവന്നാൽ അന്നുമുതൽ ആ സ്ത്രീരത്നത്തെ ഭർത്താവൊന്നിച്ച് ഐക്യത്തൊടുകൂടിയിരിപ്പാൻ സംഗതി വരുത്തരുതെന്നും ഉറച്ചു. ഒരുപോലെ പാപകരങ്ങളും നിന്ദാവഹങ്ങളൂമായ അനേകമാർഗ്ഗങ്ങൾ ആലോചിച്ചതിന്നു ശേഷം സുനീതി ശൈനേയനെ അതിരുവിട്ടു സ്നേഹിക്കുന്നുണ്ടെന്ന് മാർത്താണ്ഡനെ അറിയിക്കണമെന്ന് തീർച്ചയാക്കി. മാർത്താണ്ഡനു ഭാര്യയുടെ നേരെ ഗാഢപ്രെമവും ശൈനേയന്റെ നേരെ നിഷ്കളങ്കമായ സ്നേഹവുമുണ്ടെന്ന് അയാൾക്ക് ബോദ്ധ്യമുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ എളുപ്പത്തിൽ എളക്കിത്തീർപ്പാൻ സാധിക്കയില്ലെന്നറിഞ്ഞ് ചതിപ്രയോഗം തുടങ്ങുവനാൻ തക്ക സമയവും കാത്തിരുന്നു. കമ്രകണ്ഠന്റെ ഭാഗ്യംകൊണ്ടോ സുനീതിയുടെ നിർഭാഗ്യംകൊണ്ടോ അതിനു തക്ക സമയമുട്ണാവാൻ അധികം താമസം വേണ്ടിവന്നില്ല. കമ്രകണ്ഠൻ ശൈനേയന്റേയും മറ്റൌർ ഭടനെയും തമ്മിൽ തല്ലിച്ച് അതുനിമിത്തം ജനങ്ങളുടെ ഇടയിൽ വലിയ ക്ഷോഭമുണ്ടാക്കിത്തീർത്തു. കമ്രകണ്ഠന്റെ സാമർത്ഥ്യം നിമിഥ്റ്റം ശൈനേയൻ തെറ്റുകാരനാണെന്നും ആക്കിത്തീർത്തു. ജനങ്ങളുടെ പ്രീതിക്കുവേണ്ടി മാർത്താണ്ഡൻ ശൈനേയൻ ഉദ്യോഗത്റ്റിൽ നിന്നും പിരിച്ചു നിർത്തേണ്ടീവന്നു. തന്റെ വാക്കാൽ ഒന്നാമതായി തെറ്റിനെ മാപ്പുകൊടൂപ്പിച്ച് ഉദ്യോഗം തിരിയെ വാങ്ങിക്കൊടൂപ്പാൻ സുനീതി വിചാരിച്ചാൽ സാധിക്കുമെന്നും ആ സ്ത്രീ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |