ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോടു ചെന്നപേക്ഷിച്ചാൽ സംശയം കൂടാതെ കാര്യം സാധിക്കുമെന്നും കമ്രകണ്ഠൻ ശൈനേയനേ ധരിപ്പിച്ചു. ശൈനേയൻ ഉടനെ സുനീതിയുടെ അടുക്കൽ പോയി സങ്കടം പറഞ്ഞു. പ്രക്രുത്യാപരസങ്കടത്തിൽ അനുകമ്പയോടുകൂടിയ സുനീതി ശൈനേയനെ സമാധാനിപ്പിച്ചു മടക്കി അയച്ച ഉടനെ ഭർത്താവിനോടു വിവരം പറഞ്ഞ് ശൈനേയനേ തിരിച്ചു വിളിക്കണമെന്നപേക്ഷിച്ചു. ഭാര്യയുടെ നിർബന്ധം നിമിത്തം അങ്ങിനെ ചെയ്പാനുറച്ചിട്ട് വിവരം കമ്രകണ്ഠനോട് പറഞ്ഞു. തന്റെ ചതിപ്രയോഗങ്ങൾ പ്രയോഗിപ്പാനുള്ള സമയം അതുതന്നെയാണെന്നുറച്ച “സുനീതിക്ക് ശൈനേയന്റെ സാഹചര്യം വളരെ സുഖപ്രദമായി തോന്നുണ്ടായിരിക്കാം” എന്ന് കമ്രകണ്ഠൻ പറഞ്ഞു. മാർത്താണ്ഡൻ- അതിനന്താണ് കാരണം? കമ്രകണ്ഠൻ- ഭാര്യാഭർത്താക്കന്മാരനുഭവിക്കുന്ന സുഖത്തിന് വിഘ്നം വരുത്താൻ ഞാനൊരുക്കമില്ല. അങ്ങയുടെ ഭാര്യയുടെ നടവടി ത്രുപ്തികരമാണോയെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവും. മനസ്സിലുള്ളത് വ്യക്തമായിപറവാൻ മാർത്താണ്ഡൻ വളരെ പ്രാവശ്യ്യം അപേക്ഷിച്ചിട്ടൂം കമ്രകണ്ഠൻ ഒരക്ഷരം പോലും പറഞ്ഞില്ല. അയാൽ പറഞ്ഞ വാക്കുകൾ മാർത്താണ്ഡന് ശല്ല്യങ്ങളായിത്തീർന്നു. വാക്കുകളുടെ അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുന്തോറും കുണ്ഠിതം വർദ്ധിച്ചുവരികയാണ് ചെയ്തത്. അങ്ങിനെ ബുദ്ധിമുട്ടുന്നഹ്റ്റിന്നിടക്ക് ഒരു ദിവസം സുനീതി തന്റെ പൂർവ്വാപേക്ഷയെ ഭർത്താവിനെ ഓർമ്മപ്പെടുത്തിയതിനു ശേഷം അനേകകാലം യാതൊരു തെറ്റും കൂടാതെ പ്രവരുത്തിയെടുത്തതിനെ സ്വല്പമായ സംഗതിനിമിത്തം മറക്കുന്നത് കഷ്ടമാണെന്ന് പറഞ്ഞപ്പോൾ മാർത്താണ്ഡൻ കോപിഷ്ടനായിത്തീർന്നു. മാർത്താണ്ഡൻ- ശൈനേയന്റെ കാര്യത്തിൽ നീ ഇത്ര ബുദ്ധിമുട്ടൂന്നതിൽ ഞാനാശ്ചര്യപ്പെടൂന്നു. അയാൾ നിന്റെ സഹോദരനോ ചാർച്ചക്കാരനോ അല്ലാതിരുന്നിട്ടും നിനക്കയാളുടെ നേരെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/27&oldid=167337" എന്ന താളിൽനിന്ന് ശേഖരിച്ചത്