ണ്ഠൻ പറഞ്ഞതിന്റെ സാരം എന്നാലോചിച്ച ഊടനെ അയാളുടെ അടുക്കലേക്ക് ഓടി. കാര്യത്തിന്റെ വാസ്തവം വ്യക്തമായി പറയേണമെന്ന് അയാളോടപേക്ഷിച്ചു, സുനീതിയെ തീരെ വെറുത്തുകൊണ്ടിരുന്ന കമ്രകണ്ഠൻ ആ സ്ത്രീക്ക് വിരോധമായി വല്ലതും പറയേണ്ടിവരുന്നതിൽ വളരെ സുഖക്കേടുണ്ടെന്നും മേലധികാരിയായ അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം ചെയ്യാതിരിപ്പാൻ തന്റെ സ്നേഹം സമ്മതിക്കാത്തതുകൊണ്ടു പറയുന്നതാണെന്നുമുള്ള നാട്യത്തോടൂകൂടീ “അങ്ങക്ക് വളരെ കുണ്ഠിതമുണ്ടാക്കിത്തീർക്കുന്ന കാര്യം വെളിവായി പറയേണ്ടിവരുന്നതിൽ എങ്കിക്കും വ്യസനമുണ്ട്. എന്നാൽ അങ്ങുന്ന് എന്നെ നിർബന്ധിക്കുന്നതുകൊണ്ടൂം അങ്ങയുടെ നേരെ ഞാൻ കാണിക്കേണ്ടതായ ആദരവിനെ ഓർത്തും മാത്രം പറയുന്നതാണ്. സുഭഗനായ ശൈനേയനേപ്പോലെയുള്ള പുരുഷന്മാർ വിശപുരത്തുണ്ടായിരിക്കെ അന്യനാട്ടൂകാരനും വിരൂപനുമായ അങ്ങയെ വിവാഹം കഴിപ്പാൻ സംഗതി വന്നതിൽ സുനീതി ഇപ്പോൾ പരിതപിക്കുന്നുണ്ട്. സുനീതിയും ശൈനേയ്യനും തമ്മിൽ ഗൂഢസല്ലാപം ഇടവിടാതെ നടന്നുവരുന്നു. ശൈനേയന് ഇപ്പോൾ അങ്ങയുടെ ഗ്രഹത്തിൽ വരുവാൻ തരമില്ലാത്തതുകൊണ്ട് സുനീതിയുടെ ആഗ്രഹങ്ങൾ അനായേസഏന സാധിപ്പാൻ പ്രയാസമൂണ്ട്. ഇത്രയും പറഞ്ഞുകൊണ്ട് സുനീതിയേ ശൈനേയ്യന്റെ കാര്യത്തിൽ ചെയ്ത യത്നത്തിന്റെ കാരണം വ്യക്തമാവുന്നുണ്ടല്ലോ”, എന്നു പറഞ്ഞു. ഈ വാക്കുകൾ മാർത്താണ്ഡന്റെ ഹ്രുദയത്തെ പിളർന്നു. അദ്ദേഹത്തിന്ന് കമ്രകണ്ഠന്റെ വാക്കിൽ വിശ്വാസം തോന്നി. അധികം വിവരം കിട്ടേണ്ടതിന്ന് കമ്രകണ്ഠനെ ഭപ്പെടൂത്താൻ തീർഛ്കപ്പെടുത്തീട്ട് “നിർദ്ദോഷിയായ എന്റെ പ്രിയപത്നിയെപ്പറ്റി വ്രുഥ ദോഷാരോപണം ചെയ്ത നിന്റെ നാവറുത്താൽ എന്താണ് വരുവാൻ പോകുന്നത്?” എന്നു ചോദിച്ചു.
കമ്രകണ്ഠൻ- സ്നേഹാധിക്യം നിമിത്തം ഞാൻ ചെയ്ത ഉപകാരത്തിന് ഇതിലും വലിയ പ്രത്യുപകാരമൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്നാൽ അത്രയും അങ്ങക്ക് ചെയ്യേണ്ടത് എന്റെ പ്രവ്രു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |