ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-- 30 --


ടിയാണ് മാർത്താണ്ഡൻ മടങ്ങിപ്പോന്നത്. ഇങ്ങിനെയുള്ള പമാനത്തിന്നു തന്നെ പാത്രമാക്കിത്തീർത്ത് സുനീതിയൂടെ നേരെ ഇനി യാതൊരു ദയക്കും അവകാശമില്ലാ എന്നൊക്കെ തീർച്ചയാക്കുമ്പോഴേക്ക് സുനീതിയുടെ ഭക്തിവാത്സല്യദികൾ ഓർമ്മവരികയും അങ്ങിനെതന്നോട് പ്രിയപത്നി ചെയ്യുമോ എന്നു സംശയിക്കുകയും ചെയ്തുകൊണ്ടാണ് വീട്ടീലേക്ക് പോയത്. ജീവപര്യന്തംതന്നെ കഷ്ടസ്ഥിതിയിൽ ആക്കിത്തീർക്കുന്ന കാഴ്ച്ചക്ക് എന്നാണ് സംഗതിവിരുന്നത് എന്നും ആലോചിച്ചുകൊണ്ടീരുന്നു. സുനീതിയുടെ സ്വഭാവഗുണത്തെപ്പറ്റി കമ്രകണ്ഠന് നല്ല വിവരമുണ്ടായിരുന്നതിനാൽ മാർത്താൻധന്റെ കോപത്തിൽ നിന്ന് രക്ഷപ്പെടൂവാൻ താൻ എന്താണ് ചെയ്യേണ്ടത് എന്നുള്ളതിനെപ്പറ്റി അയാൾ ഊർജ്ജിതമായി ആലോചിപ്പാൻ തുടങ്ങി. ഏതായാലും പിന്വലിപ്പാൻ തരമില്ലാത്ത നിലയായതുകൊണ്ട് എന്തു ചെയ്തും തന്നെ രക്ഷിക്കണമെന്ന് തീർച്ചപ്പെടൂത്തി. ദൈവഭക്തി, സമസ്രുഷ്ടികളോടുള്ള ദയ മുതലായവ ചിലപ്പോൾ ധൂർത്തന്മാരെ കൂടീ സുർവ്രുത്തികളിൽ പ്രവേശിപ്പിക്കാതിരിപ്പാൻ ഉപകരിച്ചുകാണുന്നുണ്ട്. അഎന്നാൽ ഈ വക ഗുണങ്ങൾ കമ്രകണ്ഠനിൽ തീരെ ശൂന്യമായിരുന്നതുകോണ്ട് അയാൾക്ക് യഥേഷ്ടം എന്തും പ്രവർത്തിക്കുന്നതിന്നു തടസ്ഥമുണ്ടായിരുന്നില്ല. കാര്യസാദ്ധ്യത്തിനുവേണ്ടി മാതാപിതാക്കന്മാരെ ഹനിക്കുന്നതിന്നുകൂടീ അയാൾ എപ്പോഷും സന്നദ്ധനായിരുന്നു.

കെ അപ്പുനമ്പ്യാർ. ബി എ.


തുടരും.


മൈത്രി

ഉത്തമം മദ്ധ്യമം അധമം എന്നിങ്ങനെ എല്ലാറ്റിനേയും മൂന്നായി ഭാഗിയ്ക്കാവുന്ന കൂട്ടത്തിൽ ലോകത്തിലുള്ള ഈശ്വര സ്രുഷ്ടികളെ ഭാഗിയ്ക്കുന്നതായാൽ, മറ്റുള്ള ജന്തുക്കൾക്കില്ലാത്തതായ ‘വിശേഷബുദ്ധി’ എന്ന മഹാഗുണത്തോടു കൂടിയ മനുഷ്യരേയാ



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/31&oldid=167342" എന്ന താളിൽനിന്ന് ശേഖരിച്ചത്