ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നോഗതികൾ വിരുദ്ധങ്ങളായ്ട്ടേ ഭവിക്കൂ എന്നുല്ലതി നിസ്തർക്കമായിട്ടൂള്ളതാണല്ലോ. സത്വഗുണപ്രധാനനെ ആശ്രയിച്ച് തമോഗുണപ്രധാനനോ തമോഗുണ പ്രധാനന്റെ ആശ്രയിച്ച് സത്വഗുണപ്രധാനനോ വസിക്കേണ്ടതായി വരുമ്പോൾ കാഴ്ച്ചയിൽ അവർ മിത്രങ്ങളാണെന്ന് തോന്നിപ്പോകുമെങ്കിലും സൂക്ഷ്മത്തിൽ അവർ വിരോധികൾ തന്നെയാണ്.”ശത്രുക്കളല്ല ശത്രുക്കളാകുന്നത് . മിത്രഭാവത്തോടരികെ വസിക്കുന്ന ശത്രുക്കൾ ശത്രുക്കളാകുന്നേതേവനും” എന്നും “ഉപകർത്താരിണാ സന്ധിന്നമിത്രേണാ പകാരിണാ” എന്നും പറഞ്ഞിട്ടുള്ള്തിന്റെ തത്വം ഇതുതന്നെയാണ്. ഒരേ അഛനും ഒരേ അമ്മക്കും ജനിച്ചിട്ടുള്ള മക്കൾ പരസ്പരം സ്നേഹമില്ലാതെയും വിരോധികളായും ഭവിക്കുന്നതിനുള്ള കാരണം സൂക്ഷ്മത്തിൽ മനോഗതിയുടെ വൈപരീത്യമാണന്നല്ലേ പറയെണ്ടത്. കാര്യം ഇങ്നഗ്നെയായിരിയ്ക്കെ ലോകത്തിൽ പലരും ജാത്യാദികളെക്ക്ണ്ടുമാത്രം സമന്മാരായിട്ടുള്ളവരെയാണ് മിത്രത്വേന സ്വീകരിച്ചുവരുന്നത്. ഇതുനിമിത്തം പലർക്കും പലപ്പോഴും വലിയ ദോഷങ്ങൾ നേരിട്ടിട്ടുണ്ട്. സത്സ്വഭാവിയായ ഒരാൾ ഇതര സംഗതികളെക്കൊണ്ട് സമനും, ദുസ്വഭാവിയും ആയ ഒരാളെ മിത്രത്വേന സ്വീകരിക്കുന്നതുകൊണ്ട് സൽ‌സ്വഭാവി ദുസ്സ്വ്ഭാവിയായിത്തീർന്ന് ലോകനിന്ദയ്ക്ക് പാത്രമായിത്തീരുന്നതും ചിലപ്പോൾ ദുസ്വഭാവിയായാൽ സൽ‌സ്വഭാവി വഞ്ചിതനായി ഭവിക്കുന്നതും പലർക്കും അനുഭവമുള്ള ഒരു കാര്യമാണ്. “അയാൾ ഈ തരക്കാരനാണെന്ന് ഞാൻ ആദ്യം വിചാരിച്ചില്ല. ഇപ്പോളല്ലേ സ്വഭാവം മനസ്സിലാക്കിയത്”, എന്ന് പലർക്കും പശ്ചാത്താപത്തോടൂകൂടീ പറയുന്വാനിടവന്നിട്ടുണ്ട്. ഇത് സ്വാർത്ഥതല്പരന്മാരായവരുടെ മനോഗതിയെ മനസ്സിലാക്കാതെ അവരുടെ പിരട്ടിൽ അകപ്പെട്ട അവരെ മിത്രത്വേന സ്വീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്തിട്ടൂള്ളതിന്റെ ഫലമാണെന്നുള്ളതിന്ന് സംശയമുട്ണോ?” വചസ്വന്യന്മനസ്യന്യ്ല്കർമ്മണ്യന്ന്യൽദുരാത്മനാം” എന്നുള്ളത് ഒരിക്കലും മറന്നുകൂടാത്തതാകുന്നു. ലോകമര്യാദയെ അനുസരിച്ച മിത്രമാണെന്ന് വിചാരിക്കപ്പെടുന്നവൻ ചിലപ്പോൾ ശത്രുവായും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/33&oldid=167344" എന്ന താളിൽനിന്ന് ശേഖരിച്ചത്