ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രിചയക്കാരാണെന്നല്ലാതെ മിത്രങ്ങളാണെന്ന് പറഞ്നുകൂടാ. ശ്രേയസ്സിനെ കാംക്ഷിക്കുന്നവർ നല്ല മിത്രങ്ങളെ സമ്പാദിക്കുവാൻ സർവ്വഥ ശ്രമിക്കേണ്ടതാണ്. “പാപാന്നിവാരയതിയൊജതേഹിതായ ഗുഹ്യാനിഗൂഹതിഗുണാൻ പ്രകടീകരോതി. ആപൽഗതംചനജഹാതിദദാതികാലെ സന്മിതലക്ഷണമിദമ്പ്രവദന്തിസന്ത:“ ധർമ്മോപദേശം കൊട്ൺ ദുഷ്കർമ്മപ്രവ്രുത്തിയെ തടുക്കും സൽക്കർമ്മങ്ങളെ ചെയ്യാൻ ഉത്സാഹിപ്പിക്കും. മറച്ചുവക്കേണ്ട കാര്യങ്ങളെ മറച്ചു വയ്ക്കും. സൽഗുണങ്ങളെ പ്രസിദ്ധമാക്കും. ആപത്തുകാലത്തുപേക്ഷിക്കുകയില്ല്. വ്യസനാദിസമയത്തിങ്കൽ വേണ്ടതുകൊടുക്കും. ഇതാണ് കൈതവമില്ലാത്ത മിത്രത്തിന്റെ ലക്ഷണം എന്ന് സത്തുക്കൾ പറയുന്നു. ഇങ്ങനെയുള്ള മിത്രങ്ങളെയാണ് തിരഞ്ഞെടൂക്കേണ്ടത്. ജാത്യാഭിഗുണങ്നഗ്ല് മൈത്രിക്കു കാരണങ്നഗ്ലല്ലെന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഒരാൾ നല്ല വിദ്വാനായിരുന്നാലും മിത്രത്തിനു വേണ്ടതായ സൽഗുണങ്ങളില്ലാത്ത ദുസ്വഭാവിയായാൽ അയാളെ ഉപേക്ഷിക്കണമെന്നാണ്, മഹാന്മാരുടെ അഭിപ്രായം. “ദുജ്ജന:പരിഹർഥ്റ്റ്വ്യോ വിദ്യയാലങ്ക്രുതോപിസൻ, മണിനാഭൊഷിതസർപ്പ:കിമസൌനഭയങ്കര:‘ ജാത്യാദിഗുണങ്ങളും വിദ്വത്വവും ഉള്ളവർക്ക് മിത്രങ്ങളായിരിക്കുവാൻ യോഗ്യതയില്ലെന്നാണല്ലോ പറയുന്നത്. സ്വഭാവഗുണത്തോടുകൂടീ ആവകഗുണങ്ങളും ഉണ്ടെങ്കിൽ വളരെ വിശേഷംതന്നെയാണ്. സ്വഭാവഗുണമില്ല്ലാതെയും മറ്റുൾല ഗുണങ്ങൾ തികഞ്ഞും ഇരിക്കുന്ന ഒരാളേക്കാൾ മറ്റുള്ള ഗുണങ്ങളില്ലാതെയും സ്വഭാവഗുണത്തോടുകൂടീയും ഇരിക്കുന്ന ആ‍ളാണ് മിത്രമെന്നു വിചാരിക്കുവാൻ യോഗ്യൻ എന്നേ പറ്യുന്നുള്ളൂ. സ്വഭവസാമ്യമുള്ളവരുടെ മൈത്രിക്കേ ദാർഢ്യമുണ്ടാകയുള്ളൂ. എന്നു പറഞ്ഞിട്ടുള്ളതുകൊണ്ട് മേൽ‌പ്പറയപ്പെട്ട ലക്ഷണത്തോടുകൂടിയ സന്മിത്രത്തിന്റെ ലാഭത്തെ ആഗ്രഹിക്കുന്നവർക്കും ആ ലക്ഷണമുണ്ടായിർക്കേണ്ടതെന്ന് സ്പഷടമാകുന്നുണ്ടല്ലോ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/36&oldid=167347" എന്ന താളിൽനിന്ന് ശേഖരിച്ചത്