ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നെഴുതുകയും, മറ്റുകാരമായി ഉച്ചരിക്കയും ചെയ്തുവരുന്നു. കേരളപാണിനീയാനുവർത്തികൾ ഉകാരോപരി ചന്ദ്രക്കലയിട്ട് “ആണു് “ എന്നെഴുതുന്നു. അകാരാന്തം മാത്രമായി എഴുതുന്നവർ, ചിലടങ്ങളിലേ സംവ്രുതസ്വരമായി ഉച്ചരിക്കാരുള്ളൂ. മറ്റു ചിലതിൽ മലബാർക്കാർ, ‘നായ’( നായയുടെ), ‘പായ’ (പായയുടെ) മുതലായവയെപ്പോലെ അകാരാന്തമായിട്ടൂതന്നെ ഉച്ചരിക്കുന്നു. ഇങ്ങനെ ബഹുവിധത്തിൽ എഴുതുകയും ഉച്ചരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, പദാന്തത്തിൽ ഒരു സംവ്രുതസ്വരം ഉണ്ടെന്നുള്ള വാദത്തെ എല്ലാവരും സമ്മതിക്കുന്നു. എന്നാൽ അതിനെ കുറിക്കേണ്ടത് ഏതു രീതിയിലാണെന്നുള്ള കാര്യത്തിലേ വിസംവാദം കാണുന്നുള്ളൂ. ഇക്കാര്യത്തെ സംബന്ധിച്ച് ‘കവനോദയാ പ്രവർത്തകൻ രാജശ്രീ കടത്തനാട്ടു ഉദയവർമ്മ രാജാ വർകളും ഞാനുമായി ഈയിട വാദപ്രദിവാദം ചെയ്തപ്പോൾ, അദ്ദേഹം പദാന്ത സന്വ്രുത സ്വരത്തെപ്പറ്റി സമ്മതിച്ചുപറഞ്ഞുവെങ്കിലും, ചിഹ്നനന രീതിയിൽ കേരളപാണിനീയത്തോടു വിയോജിക്കുകയും, അകാരാന്തമായി എഴുതി സംവ്രുതസ്വരോച്ചാരണം ചെയ്താൽ മതെയെന്നു വാദിക്കയും ഉട്ണായി., കേരളീയ വിധാന്മാർ പലരും മേൽ‌പ്പറഞ്ഞവിധം സംവ്രുത സ്വരോച്ചാരണത്തെ സംബന്ധിച്ച് ഏകമതക്കാരായിരുന്നിട്ടൂം, ചിഹ്നന രീതിയെക്കുറിച്ച് ഭിന്ന മതക്കാരായിരിക്കുന്നതിന്റെ ഹേതു എന്താകാം? വാസ്തവത്തിൽ ഇവർ സമ്മതിക്കുന്ന സംവ്രുത സ്വരത്തെ ഉച്ചരിക്കുന്നത് ഒരേ പ്രകാരത്തിലല്ലാ. ഇതാണു ഭിന്നാഭിപ്രായത്തിന് കാരണമെന്ന് ഞാൻ വിചാരിക്കുന്നു. തെക്കൻ തിരുവിതാങ്കൂറുകാരുടെ സംഭാഷണത്തെ ഉറ്റുനോക്കിയാൽ, അവരിൽ പലരും കേൽ‌പ്പറഞ്ഞ സംവ്രുത സ്വരത്തെ ഒരു സംവ്രുത -എകാരമായി ഉച്ചരിക്കുന്നുണ്ടെന്ന് ഗ്രഹിക്കാം; ഇത് തമിഴിനോടൂള്ള അടുപ്പംകൊണ്ടുണ്ടായ ഭേദ്മായിർക്ക്കണം, ഇവരുടെ ഇഴഞ്ഞ രീതിയെ മറ്റുള്ളവർ വിലക്ഷണമായി കരുതി ആക്ഷേപിക്കുന്നതും പ്രസിദ്ധമാകുന്നു. ഇവർ മേല്പറഞ്ഞ സംവ്രുത സ്വരത്തെ ഉകാരത്തിന്റെ വകഭേദമായി ഗണിക്കാതിരിക്കുകയും, ഉകാരോപരി ചന്ദ്രക്കലയിട്ടെഴുതുന്ന വിഷയത്തിൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/38&oldid=167349" എന്ന താളിൽനിന്ന് ശേഖരിച്ചത്