ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കി കൊടൂഥ്റ്റാൽ എന്ന് സന്യാസി പറയുകയും രാജവ് അതിന് സമ്മതിക്കുകയും ചെയ്തു. ഒടുവിൽ രാജാവ് തോൽക്കുകയും പന്തയത്തിന്റെ വിലകൊടുക്കാൻ ഒരു നിവ്രുത്തിയും ഇല്ലാതെ സന്യാസിയോട് മാപ്പ് ചോദിക്കേണ്ടിവരികയും ചെയ്തു. ഈ കഥ വായനക്കാരിൽ മിക്കപേരും കേട്ടിട്ടുണ്ടായിർക്കാമെന്നും കേൾക്കാത്തവർക്ക് ജിജ്ഞാസയുണ്ടെങ്കിൽ അവർ തന്നെ നോക്കിക്കൊള്ളുമെന്നും ഉള്ള വിശ്വാസത്താൽ പന്തയത്തിന്റെ വില ഇവിടെ കണക്കാക്കുന്നില്ല. മേൽ‌പ്പറഞ്ഞ ബ്രഹ്മഗോപുരം മാറ്റുന്നതിനു എത്രനീക്കങ്ങൾ ആവശ്യമുണ്ടോ അത്ര നെൽമണികളും ആവശ്യമുണ്ടെന്നു പറഞ്ഞാൽ മാത്രം മതിയല്ലോ.

കെ കെ വാരിയർ . ബി എ.



മലയാളഭാഷയുടെ താൽക്കാലിക സ്ഥിതി ദ്രുഷ്ടാന്തരൂപേന കാണിക്കുവാനെന്നപോലെ സി ഡി ഡേവിഡ് അവർകൾ ഒഴികേ മറ്റു സകല ഭാഷാ ബന്ധുക്കളും മൌനത്തെ അവലംബിച്ചതുകൊണ്ട് ‘മലയാളഭാഷയുടെ താൽക്കാലികാവസ്ഥ’ എന്ന തലവാചകത്തോടുകൂടീ താഴെ വരുന്ന ഉപന്യാസം അതേ വിഷയത്തെപറ്റി വേറെ ഒന്നിനോട് ഒത്തുനോക്കി അതിന്റെ ഗുണദോഷങ്ങളെ നിർണ്ണയിപ്പാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. മിഥുന മാസത്തിലെ പരസ്യപ്രകാരം 12 ക. സമ്മാനം നിശ്ചയിച്ചിട്ടുള്ള ഉപകാരസ്മരണയോടുകൊടീ ഈ ഉപന്യാസകൻ കൊടൂത്തിരിക്കുന്നു. സ്ഥലച്ചുരുക്കത്താൽ പ്രക്രുതോപന്യാസത്തിന്റെ പകുതിയിൽ ഏതാനും ഭാഗം അധികം മാത്രമേ ഈ ലക്കത്തിൽ പ്രസിദ്ധം ചെയ്തിട്ടുള്ളൂ. ഞങ്ങളുടെ ചില അഭിപ്രായങ്ങളും കുറീപ്പുകളും അവിടവിടെയായി ഭാഗാവസാനത്തിൽ പെടൂത്തുകയും സന്ദർഭത്തിനോ പ്രസിദ്ധീകരണത്തിനോ അനുചിതങ്ങളെന്നു തോന്നീട്ടുള്ള രണ്ടു ഘട്ടങ്ങൾ വിട്ടുകളയുകയും ചെയ്തിട്ടുണ്ട്.

ഈ അവസരത്തിൽ “മലയാള പത്രങ്ങളൂം മാസികകളൂം (ഇംഗ്ലീഷ് വർത്തമാനപ്രത്രങ്ങളോടും മാസികകളോടൂം താരത‌മ്യപ്പെടുത്തി) എന്ന വിഷയത്തേക്കുറിച്ചുള്ള ഉത്തമോപന്യാസത്തിനു എട്ട് ഉറുപ്പിക സംഭാവന മുമ്പു നിശ്ചയിച്ചിട്ടൂള്ള വിവരവും വായനക്കാരെ ഓർമ്മപ്പെടുത്തുന്നു. ലേഖകന്മാരുടെ സൌകര്യത്തിന്നു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/47&oldid=167359" എന്ന താളിൽനിന്ന് ശേഖരിച്ചത്