ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

48

മലയാളഭാഷയിലെ മാത്യകാകവികളെന്ന് നിസ്സംശയം വിധിക്കപ്പെട്ടിരിക്കുന്ന ഭക്തിരസപ്രധാനങ്ങളായ രാമായണം,ഭാരതം മുതലായ പ്രശസ്ത പുസ്തകനദികൾ ഭാഷാർണ്ണവത്തിൽ വന്നു ചേർന്നതും ഏകദേശം ഈ അവസരത്തിൽ തന്നെയായിരിക്കണം.പൂർവ്വകാലങ്ങളിൽ വിദ്വാന്മാർ നന്നേ ചുരുക്കമായിരുന്നെന്നു വരികിലും ഉണ്ടായിരുന്നവർ അതിയോഗ്യന്മാരായിരുന്നതിനാൽ അക്കാലത്തുണ്ടാക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങൾ വളരെ നല്ലവയാണെന്നും കവിയെന്നോ ഗ്രന്ഥകർത്തവെന്നോ ഉള്ള പേർ വല്ലവിധത്തിലും സമ്പാധിക്കണമെന്നുള്ള വിചാരതോടുകൂടി കണ്ണുമടച്ച് ചാടിപ്പുറപ്പെടുന്ന ആളുകൾ ഇല്ലായ്കയാലോ ഏന്തോ,ഭാഷയാകുന്ന നിർമ്മല വായൂവിൽ ക്ഷുദ്രപുസ്തകങ്ങളാകുന്ന വിഷവായുക്കൾ അധികമായ് കലർന്ന് ജനസാമാന്യത്തിനു ദോഷം വരുത്തുക ഉണ്ടായിട്ടില്ലെന്നും ചിലർ പറയുന്നുണ്ട് ഈ അഭിപ്രായം സ്വീകരിച്ചാലും നിഷേധിച്ചാലും അക്കാലത്തുണ്ടായിട്ടുള്ള പുസ്തകങ്ങൾ വളരെ നല്ലവയാണെന്ന് പൊതുവിൽ സമ്മതിക്കാതിരുന്നുകൂടാ.

ഇതിന് ശേഷമാണല്ലോ പ്രസിദ്ധകവിയായ കുഞ്ചൻ നമ്പ്യാരുടെ പുറപ്പാട്.അദ്ധേഹത്തിന്റ്റെ കവിതകൾ വളരെ നന്നെന്ന് പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലെന്നാണ് തോന്നുന്നത്.ആട്ടക്കഥകൾ ഉണ്ടാക്കിയ കോട്ടയത്തുതമ്പുരാനേയും മറ്റും മറന്നുകൂടാവുന്നതല്ല അക്കാലങ്ങളിൽ പദ്യങ്ങളാണ് അധികമായിട്ടുള്ളത്.ഏത് ഭാഷയുടേയും ശൈശവകാലത്ത് പദ്യങ്ങളാണ് ധാരളമുണ്ടാകുക എന്ന അഭിപ്രായം ധിക്കാരയോഗ്യമല്ലെന്ന് വിധിക്കപെടുന്നപക്ഷം അക്കാലത്ത് പദ്യഗ്രന്ഥങ്ങൾ അധികമുണ്ടായതിനേപറ്റി ഒന്നും തന്നെ ചിന്തിപ്പാനില്ല.

എങ്ങിലും മലയാളഭാഷയ്ക്ക് അത്യാവശ്യമായ ഒരു വ്യാകരണവും നിഘണ്ടുവും ഇല്ലെന്നുള്ള ന്യൂനത പരിഹരിക്കപ്പെടാതെ കിടന്നിരുന്നു.ഇങ്ങനെ ഇരിക്കുമളവിൽ,യൂറോപ്പ് ഖണ്ഡത്തിൽ നിന്നും ഇവിടെവന്ന മലയാളഭാഷ അഭ്യസിച്ച ഗുണ്ടർട്ടെന്ന പ്രബലമതിമാൻ(കേരളീയരെ ലജ്ജിപ്പിക്കേണ്ടതിനായിട്ടോ എന്ന് തോന്നുമാറ്)ആ ന്യൂനതയെ ശക്തിക്കു തക്കവണ്ണം പരിഹരിച്ചുവെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Abhilashsmpta എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/49&oldid=167361" എന്ന താളിൽനിന്ന് ശേഖരിച്ചത്