ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വസ്തീമുദ്രയുരസ്സിലുള്ളതു കിടക്കട്ടേ, തനൌ കഞ്ചുകം

   പാർത്തീലേ, പറയുന്നോരെന്റെയിണയാം നാവും ഗണിക്കില്ലയോ
   മൂത്തീടും വിഷവഹ്നിധൂമനിരയാൽ മങ്ങും മണിത്വിട്ടുചേ
   ർന്ന അൽപ്പെട്ടിഹ വീർത്തു വിങ്ങിന ഫണം മൂന്നിന്നു കാണ്മീലയോ |

ഗരു - (ശംഖചൂഡന്റെ ഫണങ്ങളെ കണ്ടിട്ട് ജീമൂതവാഹനനെ നോക്കി) എന്നാൽ ഞാനിപ്പോൾ ഉപദ്രവിച്ചിട്ടുള്ളത് ആരെയാണ്? ശംഖ - വിദ്യാധരവംശതിലകനായ ജീമൂതവാഹനനെയാണ് ഉപദ്രവിച്ചത്. കരുണാലേശമില്ലാത്ത അങ്ങ് ഇങ്ങിനെ പ്രവൃത്തിച്ചുവല്ലോ. ഗരു - (വിചാരം) അയ്യോ! ഇദ്ദേഹമാണോ വിദ്യാധരകുമാരനായ ജീമൂതവാഹനൻ?

   മഞ്ഞോലും മല, മേരു, മന്ദരഗുഹാജാലം, മഹേന്ദ്രആചലം
   മഞ്ജുശ്രീരജതാദ്രി, യീമലയമെന്നല്ലാ പലേടത്തിലും
   ഭജ്ഞിക്കാതെ തിരിച്ചു കേൾപ്പുതിഹലോകാലോകസഞ്ചാരിയായ്
   രഞ്ജിച്ചീടുമിവന്റെ ചാരണ ഗണം പാടും യശോരാശിയെ || (ൻ വ്ര )

സർവ്വഥാ ഞാൻ വലുതായ പാപ പങ്കത്തിൽ നിമഗ്നനായിരിക്കുന്നു. ജീമൂ - ഹേ സർപ്പാധിപ! അങ്ങ ഇങ്ങിനെ പകച്ചവശമായിരിക്കുന്നത്‌ എന്താണ്? ശംഖ -

   ഇത പകക്കുവാൻ തക്ക സമയമല്ലെന്നുണ്ടോ?
   ഭുജഗാരിയിൽ നിന്നിവന്റെ ഗാത്രം
   നിജമെയ്ക്കൊണ്ടിഹവീണ്ടോരങ്ങയെന്നെ  |
   നലമാറരസാതലത്തിൽ നിന്നും
   തലടെഷത്തിൽ തയിക്കയുക്തമെന്നോ || (ൻൻ)

ഗരു - ശരി! കരുണാർദ്രചിത്തനായ ഈ മഹാപുരുഷൻ എൻറെ ഭക്ഷണത്തിലെക്കായി നിയമിക്കപ്പെട്ടിരുന്ന ഈ സർപ്പത്തിന്റെ പ്രാണ രക്ഷയ്ക്കു വേണ്ടി തൻറെ ദേഹത്തെ എനിക്ക് ഇരയക്കുകയാണ് ചെയ്തത്. എന്നാൽ ഇവിടെ എൻറെ പ്ര





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Architectlal എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/55&oldid=167368" എന്ന താളിൽനിന്ന് ശേഖരിച്ചത്