നാഗാനന്ദം. വൃത്തി തീരെ തെറ്റായിരിക്കുന്നു. എന്തിനെറെപ്പരയുന്നു? ബുദ്ധമുനിയെത്തന്നെയാണ് ഞാൻ ഹിംസിച്ചത്. ഈ മഹാപാപത്തിന്ന് അഗ്നിപ്രവേശമല്ലാതെ വേറെ ഒരു പ്രായശ്ചിത്തവും കാണുന്നില്ല. അതുകൊണ്ടു കുറച്ച് അഗ്നി എവിടെ നിന്നു സമ്പാദിക്കേണ്ടൂ? (മുൻ ഭാഗത്ത് നോക്കീട്ട്)ഭാഗ്യം! ഇതാ ചിലർ അഗ്നിയോടുകൂടി ഇങ്ങോട്ടുതന്നെ വരുന്നുണ്ടല്ലോ. ഇവരേ കാത്തുനിൽക്കുക തന്നെ. ശംഖ - കുമാര! ഇതാ അങ്ങയുടെ മാതാപിതാക്കന്മാർ എത്തിയിട്ടുണ്ട്. ജീമൂ - (സംഭ്രമത്തോട് കൂടി) ശംഖചൂഡ! എൻറെ അടുത്തിരുന്ന് ഉത്തരീയം കൊണ്ട് ശരീരം മൂടി എന്നെതാങ്ങിക്കോളൂ! അല്ലാത്തപക്ഷം അച്ഛനമ്മമാരെങ്ങാനും എന്നെ ഈ സ്ഥിതിയിൽ കണ്ടാൽ പെട്ടെന്ന് പ്രാണത്യാഗം ചെയ്യും. ശംഖ - (ഒരു ഭാഗത്ത് വീണു കിടക്കുന്ന ഉത്തരീയമെടുത്ത് അപ്രകാരം ചെയ്യുന്നു) (അനന്തരം വധൂ ഭാര്യമാരോട് കൂടി ജീമൂതകേതു പ്രവേശിക്കുന്നു.) ജീമൂതകേതു - (കണ്ണീരോട് കൂടി) അയ്യോ! ഉണ്ണീ ജീമൂതവാഹന!
'അന്ന്യൻ' 'തൻറെവ'നെന്നീമുറ കരുണയിൽ നോ ക്കേണ്ടനേരേകനേയോ നന്നേറെപ്പേരെയോകാപ്പതു സമുചിതമെ ന്നെന്തുനീ ചിന്തിയാഞ്ഞു | ഇന്നിത്താക്ഷ്യങ്കൽ നിന്നിട്ടൊരു ഫണിവരനെ ക്കാക്കുവാൻ നീ മരിച്ചാൽ വന്നൂ, താ, നമ്മ, യച്ചൻ, വധുവിതുവിധമീ വംശമുന്മൂലനാശം || (ഫ O O )
വൃദ്ധ - (മലയാവതിയോടായിട്ടു) മകളേ! ക്ഷണനേരം ക്ഷമിക്കൂ! നിരന്തരമായി വീഴുന്ന അശ്രുധാരകളാൽ ഈ അഗ്നി കെടുവാൻ ഭാവിക്കുന്നു. അതുകൊണ്ടു കരയാതിരിക്കൂ!
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Architectlal എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |