ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിട്ടാത്തവയായി വളരെ ദുർല്ലഭമായിട്ടേ കാണുകയുള്ളു. സംസ്കൃത ഭാഷയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ പുരാണങ്ങളെ മറ്റുള്ള സക ലപ്രധാന ഭാഷകളിലേക്കും തർജ്ജമചെയ്തു കാണുന്നതുതന്നെ ഇ തിന്നൊരു തെളിവാകുന്നു. ഇങ്ങിനെയുള്ള ആർഷനിക്ഷേപ ങ്ങളിൽ കൈവെക്കുവാനുള്ള സാമർത്ഥ്യം മലയാളഭാഷക്ക് ഉണ്ടാ യി തുടങ്ങിയത് ഇതിന്റെ അഭ്യുദയചിഹ്നമാണെന്ന് ജ്യോതിഷം

കൂടാതെ തന്നെ തീർച്ചപ്പെടുത്താവുന്നതാണ്.

കിളിപ്പാട്ടുരീതിയിൽ ഭാഷപ്പെടുത്തീട്ടുള്ളതായ ശ്രീശിവഗീ ത എന്ന പ്രകൃതപുസ്തകം പത്മപുരാണത്തിൽ ഒരു ഭാഗമാകുന്നു.

വേദാന്തതത്വമായ ഓം ഒരു ഘട്ടം ശ്രീപരമേശ്വരൻ ശ്രീരാമ

സ്വാമിക്ക് ഉപദേശിക്കുന്നതാകുന്നു. സീതാപഹരം കഴിഞ്ഞശേ ഷം, ത്രൈലോക്യവിജയിയും പരമമാഹേശ്വരനുമായ രാവണനേ ജയിപ്പാൻ പാശുപദവ്രതം അനുഷ്ഠിക്കാത്തവന്നു സാധിക്കുന്നത ല്ലെന്നുള്ള അഗസ്ത്യോപദേശപ്രകാരം ശ്രീരാമൻ പാശുപദവ്രതം അനുഷ്ഠിച്ചു ശിവനെ പ്രത്യക്ഷമാക്കിയസമയം, ഭഗവാൻ പരമേ ശ്വരൻ ഉപദേശിക്കുന്നതായിട്ടാണ് ഇതിലെ വിഷയം. പ്രതിപാ ദിച്ചിട്ടുള്ളത്. സാക്ഷാൽ ഭഗവൽഗീതയിലെന്നപോലെ ഇതി ലും വിശ്വരൂപം കാണിക്കുകയും മററുമുണ്ട്. ഇതിലെ പ്രമേയങ്ങ ളും അദ്വൈതതത്വഗർഭങ്ങൾതന്നെയാകുന്നു. ഭഗവൽ ഗീതയെ ക്കാൾ കുറച്ചുകടി അധികം എളുപ്പത്തിൽ മനസ്സിലാവത്തക്കവി ധമാണ് ഇതിൽ പറഞ്ഞിട്ടുള്ളത് എന്നുകൂടിപ്പറയാവുന്നതാകുന്നു.

ഇനി ഇതിന്റെ ഭാഷാന്തരീകരണത്തെപ്പറ്റി ആലോചിക്കു കയാണെങ്കിൽ അതും ശ്ലാഘനീയ രീതിയിലാണെന്നാണ ആദ്യ മെ പറയേണ്ടത.. എഴുത്തഛനെപ്പിന്തുടർന്നു കിളിയേക്കൊണ്ടുപറ യിക്കുകയാണ് ഇതിന്റെ കവിയും ചെയ്തിട്ടുള്ളത. അദ്ധ്യായന്തോ റും വൃത്തങ്ങൾ മാറിമാറി പ്രയോഗിച്ചിട്ടുള്ളതും വായിക്കുന്നവർക്ക് രുചി വർദ്ധിപ്പിക്കുവാൻതക്ക പ്രയോഗന്തന്നെ. നമ്മുടെ ഭാഷാന്ത ര കർത്താവായ കൊല്ലാങ്കോട്ട് പുത്തൻവീട്ടിൽ ഗോപാലൻ നായ ർ അവർകൾ സംസ്കൃകതമാഷയിൽ നല്ലവണ്ണം പിരിചയിച്ചിട്ടുണ്ടെന്നുള്ള തുമൂലവും ഭാഷയും കൂട്ടിനോക്കിയാൽ വെളിപ്പെടുന്നതാകുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/61&oldid=167375" എന്ന താളിൽനിന്ന് ശേഖരിച്ചത്