ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു ദുർമ്മരണം.

         ഒൻപതാമദ്ധ്യായം.

പെരുവല്ലാനദീതീരത്ത് ജീർണ്ണപ്രായമായി നിൽക്കുന്ന വടവൃക്ഷത്തിന്റെ ചുവട്ടിൽ നിർബ്ബാധമായി നടന്ന ദേവീകുമാരസല്ലാപദിവസം പകൽ അഞ്ചരമണിക്കു ശേഷം പരിവട്ടത്തു നടന്ന സംഗതിയാണ് ഈ അദ്ധ്യായത്തിൽ ഒന്നാമതായി വിവരിക്കപ്പെടുവാൻ പോകുന്നത്. പെരുവല്ലാനദി ശിവൻ‌കാട് വിട്ട പരിവട്ടത്തിനടുക്കുമ്പോൾ , അതിന്റെ ഗതി അർദ്ധചന്ദ്രാകാരേണ ക്രമത്തിൽ തെക്കോട്ടു തിരിഞ്ഞ പരിവട്ടത്ത് സീടീന്റെ അടുത്ത പടിഞ്ഞാറെ ഭാഗത്തു കൂടിയും ചേരിപ്പറമ്പുകാരുടെ ചേരപ്പള്ളമെന്ന കൃഷിസ്ഥലത്തിന്റെ നേർമദ്ധ്യത്തെ നനച്ചുകൊണ്ടൂം ആകുന്നു. ഈ കൃഷിസ്ഥലത്തിന്റെ വടക്കു കിഴക്കു മൂലയിൽ പരിവട്ടത്തു വീടും കിഴക്കേ അതിർ പരിവട്ടത്തുകാരുടെ ഒരു നിലവും ആകുന്നു. പരിവട്ടത്തേക്കുള്ള സാക്ഷാൽ പടിയുടെ ദർശനം വീടിന്റെ വടക്കുവശമുള്ള നാട്ടുവഴിയിലേക്കാണെങ്കിലും മേൽ‌പ്പറഞ്ഞ നെൽക്കണ്ടത്തിന് അഭിമുഖമായിട്ട തെക്കുപുറത്ത് ഒരു കൊട്ടീൽ പടീയും (കൊട്ടോമ്പടി) ഉണ്ടാക്കിയിട്ടുണ്ട്. പടിപടികയറിക്കടക്കുവാനുള്ള സൌകര്യത്തിനായി അതിന്റെ ഒത്തനടുക്ക് വിലങ്ങത്തിൽ ഉറപ്പിക്കപ്പെട്ടിട്ടൂള്ള പലകയുടെ പടിക്കക്കത്തേക്കുള്ള ഭാഗം പരിവട്ടത്തമ്മവും പടീയുടെ മീതേയുള്ള പലകയുടെ രണ്ടലൊരറ്റം ചേരിപ്പറ്മ്പിൽ ബാലക്രുഷണമേനവനും പലതവണയും ഇരിപ്പിടങ്ങളായിട്ട് ഉപയോഗിച്ച് വന്നിരുന്നു. കാര്യാന്വേഷണമെന്ന വ്യഞ്ജേന വാസ്തവത്താലോ ചേരിപ്പള്ളത്തേക്കുള്ള പോക്കുവരുത്തുകളാണ് ബാലക്രുഷ്ണമേനവന് അമ്മുവായിട്ട സംഭാഷണത്തിനൂള്ള അവസരങ്ങൾ. ഈ അദ്ധ്യായത്തിൽ പ്രസ്താവിക്കപ്പെടുന്ന സംവാദം നടന്ന ദിവസം ഏകദേശം രണ്ടു നാഴികപ്പകലുള്ള സമയം ബാൽക്രുഷ്ണ മേനവൻ സ്വന്തം വീട്ടീൽ നിന്ന് പുറപ്പെട്ട് റോട്ടിൽ കൂടി ശിവക്ഷേത്രത്തിനു നേരെ വന്നപ്പോൾ എടത്തോട്ട്തിരിഞ്ഞ് ഒരു ഇടു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/63&oldid=167377" എന്ന താളിൽനിന്ന് ശേഖരിച്ചത്