വഴിയിൽ കൂടീ നടക്കുവാൻ തുടങ്ങി. ഈ ഇടവഴി ചെന്നു തുറക്കുന്നത് കറുക, തൊട്ടാവാടി, മുക്കുറ്റി, മുത്തങ്ങ മുതലായവ ഉൾത്തൂർന്നു നിൽക്കുന്ന ഒരു മൈതാനത്തിലേക്കാണ് ബാലക്രുഷ്ണമേനോൻ ഇടവഴിയുടെ മുഖത്ത് എത്തിയപ്പോൾ സന്ധാസൂര്യൻ കാർമേഘത്താൽ ഗ്രസിക്കപ്പെട്ടിരുന്നതുകൊണ്ട് ദ്രുഷ്ടിയിൽ പെട്ട ദിക്കൊക്കെ നിബിഢമായ നിഴലിൽ മങ്ങി കിടന്നിരുന്നു. മൈതാനത്തിൽ അങ്ങുമിങ്ങുമായി മേഞ്ഞുകൊണ്ടു നിൽക്കുന്ന കന്നാലികളും ആടുകളും അതിന്റെ ഇറമ്പിൽ കിടന്നുറങ്ങുന്ന രണ്ടോ മൂന്നോ ഇടയന്മാരും, താഴത്തുള്ള പരിവട്ടപ്പാടത്തെ വേലയെടുക്കുന്ന നാലഞ്ചു പുലയന്മാരും പുലക്കള്ളികളും ഒഴികെ ആ പ്രദേശത്ത് പറയത്തക്കമറ്റൊരു ജീവജാലവും ഉണ്ടായിരുന്നില്ല.
ബാലക്രുഷ്ണമേനോൻ കയ്യിലുണ്ടായിരുന്ന വടിവീശീ കാലടിപ്പാതെയെ ആക്രമിച്ചിട്ടുള്ള തൊട്ടാവാടീ തട്ടി നീക്കിക്കൊണ്ട് പാടത്തിന്റെ വക്കെത്തിയപ്പോൾ അല്പം ദൂരൊയൊരു വരമ്പത്തു നടക്കുന്ന കണ്ഡലീമണ്ഡൂകയുദ്ധം കണ്ട് താഴത്തിറങ്ങുവാൻ ഭയപ്പെട്ട് അവിടെത്തന്നെനിന്നും പാമ്പ് സാവധാനത്തിൽ തലമുഴുവനും മടയിൽ നിന്ന് പുറത്തേക്ക് പൊക്കുന്നതിനു മുമ്പുതന്നെ നാവുകൾ ഇളക്കുന്നതുകണ്ട തവളാകലേക്ക് ഒരു ചാട്ടം ചാടി. ഉടനേ പാമ്പ് തലകീൾപ്പോട്ട് വലിച്ച് മടയിൽതന്നെ ഒതുങ്ങി. അല്പനേരം കഴിഞ്ഞിട്ട് രണ്ടാമതും പാമ്പ് തലപൊക്കിയപ്പോൾ തവള തെരുതെരെ ചാടുവാൻ തുടങ്ങി. തൽക്ഷണം അതി തീക്ഷ്ണമായ സീൽക്കാരത്തോടുകൂടീ പാമ്പ് മടയിൽനിന്ന് വാലുകുത്തിപ്പുറത്തു ചാടീ പിന്നാലെ പാച്ചിൽ തുടങ്ങി. തവള ഭയപ്പെട്ട് വരമ്പിൻതുമ്പത്തുനിന്ന് കണ്ടത്തിലേക്ക് മറിയുകയും വീഴുകയും പേടിച്ചു നിലവിളിക്കുന്ന തവളയുടെ കാലിന്മേൽ കടീകൂടുകയും ഒരു നിമിഷത്തിൽ കഴിഞ്ഞു. താഴത്തെ കഥ ഇങ്ങിനെയെല്ലാമിരിക്കുമ്പോൾ മേലേ ചിറകുകൾ ചാലിക്കാതെ വട്ടത്തിൽ പറന്നുകൊണ്ടിരിക്കുന്ന ഒരു ക്രുഷ്ണപ്പരിന്ത് ഈതരംകണ്ട പാമ്പിനെ റാഞ്ചിക്കൊണ്ടു പോകുകൌം പോകും വഴി പാമ്പിനാൽ ഉപേക്ഷിക്കപ്പെട്ട തവള പരിവട്ടത്തേക്കുള്ള ‘കൊട്ടിൽപ്പടി”യുടെ അരികേ വീഴുകയും ചെയ്തു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |