അന്യപത്രസാരാംശങ്ങൾ
ആര്യവൈദ്യസമാജം സെക്രിട്ടറി പി.എസ്.വാരിയർ അവർകൾ പത്രാധിപരും ടി സമാജം വക നിർവ്വാഹകസംഘത്തില് ഒരു സാമാജികനായ പി.വ.കൃഷ്ണവാരിയർ അവർകൾ മാനേജരും ആയി തൃശ്ശിവപേരൂർ കേരളകുല്പദ്രുമം അച്ചുകൂടത്തിൽ അച്ചടിച്ച് അതാതുമാസം ൧ാം തീയതി പ്രിസിദ്ധം ചെയ്യുന്ന 'ധന്വന്തര' എന്ന മലയാളത്തിൽ ഏകവൈദ്യമാസികയുടെ ൧-ാം നമ്പരായ ഇമ്മാസത്തെ പ്രതി കൈപ്പറ്റിയതിൽ 'മതഭേദമോ, ജാതിഭേദമോ, ദേശഭേദമോ കൂടാതെ ശരീരമുള്ളവർക്കെല്ലാം ഉപകാരമായി' വരുന്ന പലമാതിരി വൈദ്യവിഷയങ്ങൾ യുക്തിയുക്തമായും, അനുഭവാനുസൃതമായും, ഭംഗിയായും പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്താവനയിൽ വിവരിച്ചിട്ടുള്ളതുപോലെ സ-സ്ഥന്മാർക്ക് രോഗം ബാധിക്കാതിരിക്കാനും ബാധിച്ചാലുടനെ നീക്കികളവാനുമുള്ള മുൻകരുതലുകൾ ഗർഭരക്ഷ, ശിശുപരിപാലനം, രോഗങ്ങളുടെ നിദാനം, ലക്ഷണം, ചികിത്സ, പരിഷ്കൃതരീതിയിൽ ഔഷധങ്ങളുടെ ഗുണപാഠം നാട്ടുവൈദ്യന്മാർക്കുപയോഗമുള്ള ഇംഗ്ലീഷ് മരുന്നുകളുടെയും യന്ത്രങ്ങളുടെയും സ്വഭാവം. ഉപയോഗക്രമങ്ങൾ, ശരീരം മുതലായ എല്ലാ അവശ്യവിഞ്ജേയവിഷങ്ങൾക്കും' ആസ്പദമായിത്തീരുന്ന ഈ 'ധന്വന്തരി'യുടെ പ്രവർത്തകന്മാർ 'വിശാലവും അഗാധവുമായ ഈ മഹാരംഭസമുദ്രത്തിൽ ചെന്നുചാടിയത്' പരോപകാരത്തിനുവേണ്ടി മാത്രമായതുകൊണ്ട് അവരെ അതിൽനിന്നും കരകേറ്റുവാൻ 'നാട്ടുരാജാക്കന്മാരും, പ്രഭുക്കന്മാരും, വിദ്വാന്മാരും, വിദ്യാർത്ഥികളുമെന്നുവേണ്ട സകല ശരീരികളും' അവരവരാൽ കഴിയുന്ന സഹായങ്ങൾ 'നിർവ്യാജമായി' ചെയ്തുകൊടുക്കുമാറാകണമെന്ന 'ധന്വന്തരി'യുടെ ശ്രേയസ്സിനെ സർവ്വാത്മനാ കാംക്ഷിക്കുന്ന രഞ്ജിനിയും നിഷ്ങ്കളങ്കമായി പ്രാർത്ഥിച്ചുകൊള്ളുന്നു.
'ല്യാൻസെറ്റ്' എന്ന ഇംഗ്ലീഷ് വൈദ്യപത്രഗ്രന്ഥത്തൊളം വലുപ്പവും ൨൪ ഭാഗങ്ങളിൽ കുറയാതെയും ഉള്ള വിശിഷ്ടയായ ഈ നൂതന വൈദ്യമാസികയിൽ അടങ്ങിയിരിക്കുന്ന അനേകം അവശ്യ 'വിഞ്ജേയവിഷയങ്ങൾ' മനസ്സിലാക്കി വായിക്കുകയും, 'പ്രക്ഷാളനാദ്ധിപങ്കസ്യ ദുരാസ്പർശനംവരം' എന്നു പറഞ്ഞപോലെ ചളിചവിട്ടി കാലുകഴുകുന്നതിനേക്കാൾ അതിൽചെന്ന ചാടാതെ അകലത്തുകൂടി ഒഴിഞ്ഞുപോകുന്നതാണ് ശ്രേഷ്ഠമെന്നു കരുതി ദിനചര്യ നിയമിക്കപ്പെടുകയും അല്പഞ്ജത്വമാപൽക്കരമെന്ന് അറിഞ്ഞു പ്രവൃത്തിക്കുകയും ചെയ്യുന്നവർക്ക് തപാൽകൂലി അടക്കം കൊല്ലം ൧ക നിശ്ചയിച്ചിട്ടുള്ള 'ധന്വന്തരി' വരിസംഖ്യ ൪കയും അതിലധികവും 'ഡോക്ടർ പീസ്' എന്ന നാൾവഴിയിലെ ചിലവുകളിൽപെടുത്തുന്ന ഒരെനത്തിൽനിന്ന് സമ്പാദിക്കുവാൻ സാധിക്കുമെന്നതിന്ന് യാതൊരാക്ഷെപവുമില്ല.
'ഭക്ഷ്യാഭക്ഷ്യ വിവേകമില്ലാത്തവരും അഭക്ഷ്യമാണെന്നറിഞ്ഞാൽതന്നെ മനസ്സിനെ പിൻവലിപ്പാൻ ശക്തിയില്ലാത്തവരുമായ അഷ്ടിപ്രിയന്മാർ ഈ വ്യാധിയെ അനുഭവിക്കുന്നു' എന്ന വിഷൂചികയെക്കുറിച്ച് ഗംഭീരമായൊരുപന്യാസത്തിൽ അജീർണ്ണകാരണവിചാരഘട്ടത്തിൽ പറഞ്ഞിട്ടുള്ളത് എത്രയോ സാരമായ സംഗതിയാകുന്നു. 'ഉദരനിമിത്തം ബഹുവിധരോഗം' എന്ന് പലരും കേട്ടിരിക്കും. അതിന്റെ സൂക്ഷമതത്വം ആലൊചിച്ചു പ്രവൃത്തിക്കുന്നവർ വളരെ ചുരുങ്ങും,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |