ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---79---

സൂര്യന്റെ ഉഷ്ണത്തേപറ്റി ഇനി കുറഞ്ഞൊന്ന പറയാം. പക്ഷെ അതിന്നു മുമ്പായി പ്രം കൃതിസംബന്ധമായ ചില തത്വങ്ങളെ പറയുന്നു. എന്തെന്നാൽ ഈ തത്വങ്ങളുടെ പരിജ്ഞാനം കൊണ്ടുമാത്രമെ സൂര്യന്റെ ഉഷ്ണത്തിന്റെ ഏകദേശജ്ഞാനമെങ്കിലുമുണ്ടാവുകയുള്ളു.

ഭൂമിയിൽ കാണപ്പെടുന്ന സകലപദാർത്ഥങ്ങളും ഉഷ്ണത്തിന്റെ ഗുരുലഘുത്വത്തെ അനുസരിച്ച കട്ടിയായിരിക്കുന്ന അവസ്ഥ ദ്രവാവസ്ഥ, വായ്പാകാരമായ അവസ്ഥ, എന്നിങ്ങിനെ മൂന്നു വിധത്തിൽ പരിണമിക്കുന്നു. ഒരു വസ്തുവിൽ അത്യുഷ്ണമുണ്ടെങ്കിൽ അത വായ്പാകാരമായ അവസ്ഥയെ പ്രാപിക്കുന്നു. ഉഷ്ണം അതിലും കുറച്ചു കുറഞ്ഞാൽ ആവസ്തു ദ്രവാവസ്ഥയെ പ്രാപിക്കുന്നു. ചൂട കുറേക്കൂടി കുറഞ്ഞാൽ അത കട്ടിയായ അവസ്ഥയേയും പ്രാപിക്കുന്നു. എന്നാൽ ഓരോവസ്തുക്കളുടെ കാഠിന്യത്തിന്റെ അവസ്ഥക്ക തക്കശക്തിയോടുകൂടിയ ഉഷ്ണത്തിന്റെ ഏറ്റക്കുറതച്ചൽകൊണ്ടു മാത്രമെ അതാതവസ്ഥയെ പ്രാപിക്കുകയുള്ളൂ. ഈ സംഗതിയെ ചിലദൃഷ്ടാന്തങ്ങളെ കൊണ്ട വ്യക്തമാക്കാം. രസം എന്ന പദാർത്ഥം ദ്രവാവസ്ഥയിലാണ സാധാരണ കാണപ്പെടുന്നത. വളരെ കുറച്ചുമാത്രം ചൂടുകൊണ്ട അത വായ്പാകാരത്തെപ്രാപിക്കുന്നു. വെള്ളവും ദ്രവാവസ്ഥയിലാണ സാധാരണ കാണപ്പെടുന്നത. അതിനെ തിളപ്പിക്കവാൻ ഉപയോഗിക്കുന്ന ചൂട രസത്തെ വായ്പാകാരമാക്കുന്നതിന്നു വേണ്ടുന്ന ഉഷ്ണത്തേക്കാൾ വളരെ വളരെ അധികരിച്ചിരിക്കെണ്ടതാകുന്നു. അതിലും വളരെ അധികം ഉഷ്ണമുണ്ടായാൽ മാത്രമെ അത വായ്പാകാരമായി തീരുകയുള്ളൂ. അപ്പോൾ അത നാം ശ്വസിക്കുന്ന വായുവിനേ പോലെ, അദൃശ്യമായി ഭവിക്കുന്നു. വായ്പാകാരത്തേ പ്രാപിച്ചിരിക്കുന്നജലം, അല്ലെങ്കിൽ നീരാവി, വളരെ ശക്തിയുള്ളതാകുന്നു. തീവണ്ടിയുടെ യന്ത്രം, നെയ്ത്തയന്ത്രം, ചക്ക്‌യന്ത്രം, അച്ചടിയന്ത്രം, എന്നിങ്ങനെയുള്ള നാനാവിധ ആധുനികയന്ത്രപ്പണികൾ ആവിശ്ശക്തിയാൽ പ്രേരിതങ്ങളായിട്ടാണ പലപ്രകാരത്തിലുള്ള വ്യാപാരങ്ങളെ ചെയ്യുന്നത. ജലത്തേ ദ്രവാവസ്ഥയിൽനിന്ന കട്ടിയാക്കണമെങ്കിൽ അതിൽനിന്ന വളരെ ഉഷ്ണത്തെ എടുത്തുകളയേണ്ടതാകുന്നു. അപ്പോൾ ആ കട്ടിയായവെള്ളം അ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/10&oldid=167398" എന്ന താളിൽനിന്ന് ശേഖരിച്ചത്