ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---85---

രിക്കകൊണ്ട ഏതൽപ്രവർത്തകന്മാരായ പൂർവ്വന്മാർ ഈവക വിഷയങ്ങളിൽ ചെയ്തിരുന്ന ദീർഘാലോചനകളുടെയും, അവരുടെ ഔചിത്യത്തൊടും രസികത്വത്തോടും കൂടിയുള്ള മനോധർമ്മത്തിന്റെയും, വൈചിത്ര്യവും മഹത്വവും ​എത്രമാത്രമുണ്ടായിരുന്നു എന്നു നല്ലവണ്ണം അനുമാനിക്കാവുന്നതാകുന്നു. ഇങ്ങിനെയുള്ള ഒരു മഹോത്സവാഘോഷത്തിന്റെ ഉൽഭവവും അതിന്റെ ചടങ്ങുകളും എന്തെല്ലാമായിരുന്നു എന്നുള്ളതുകൂടി പ്രസ്താവയോഗ്യമാണല്ലോ.

ഇപ്പോൾ അമേരിക്കയിലും മറ്റും ഉള്ള മാതിരി പൂർവ്വകാലങ്ങളിൽ മലയാളത്തിലും ഒരുവിധം ജനസമുദായരാജ്യഭരണം നടപ്പുണ്ടായിരുന്നു. കേരളീയബ്രാഹ്മണരായ നമ്പൂരിമാർ ഗ്രാമാധിപത്യമുഖേന വളരെക്കാലം ശിക്ഷാരക്ഷാധികാരം വഹിച്ചുവന്നിരുന്നു. പീന്നീട് ഈ നാട്ടുനടപ്പുകൊണ്ടു തങ്ങൾക്ക വല്ല അസൗകര്യങ്ങളും നേരിട്ടിട്ടോ മറ്റോ, തങ്ങളുടെ സ്വാതന്ത്ര്യത്തിന്നും അധികാരത്തിന്നും ഭംഗംകൂടാതെ വല്ലപ്രകാരവും ഈ 'സൊല്ല' ഒഴിച്ചുവെക്കേണമെന്നുകരുതീട്ടോ എങ്ങിനെയെങ്കിലും എങ്ങിനെയെങ്കിലും അവരെല്ലാവരുംകൂടി ആലോചിച്ചു പരദേശത്തുനിന്നും രാജവംശ്യന്മാരിൽ ആരെങ്കിലും ഒരാളെ ഇഷ്ടപ്രകാരം തെരെഞ്ഞെടുത്തുകൊണ്ടുവന്ന തങ്ങളുടെ നിശ്ചയങ്ങൾക്കു കീഴടങ്ങി രാജ്യഭാരം ചെയ്യത്തക്കവണ്ണം അവരോധിക്കുക (രാജാവായി വാഴിക്ക) പതിവായിരുന്നു. അങ്ങിനെ അവരോധിക്കപ്പെട്ട ഒരാളെ പന്തീരാണ്ടുചെല്ലുമ്പോൾ ആ സ്ഥാനത്തുനിന്നും മാറ്റി പിന്നെയും മുമ്പിലത്തെപ്പോലെതന്നെ വേറെ ഒരാളെ തെരഞ്ഞെടുത്തു വാഴിക്കും. ഇങ്ങിനെ അവരോധിക്കുന്നതിന്നു മലയാളത്തലെ ബ്രാഹ്മണരും നാനാജാതിമതസ്ഥന്മാരുമായ മറ്റു ജനങ്ങളും ഒന്നിച്ച ഒരു സ്ഥലത്തുചേരേണമെന്നും അതിലേക്കു തൃശ്ശിവപേരൂരുമുതലായ സ്ഥലങ്ങളിലേക്കാൾ സർവ്വധാ സൗകര്യമുള്ളതു തിരുനാവായാണെന്നു തീർച്ചപ്പെടുത്തിയതുകൂടാതെ, നവയോഗികളുടെ പ്രതിഷ്ഠയായ മേല്പറഞ്ഞ ക്ഷേത്രം പണ്ടേതന്നെ അനന്യസാമാന്യമായ ഈശ്വരചൈതന്യവിലാസത്തിന്നു കീർത്തിപ്പെട്ടതും, സമീപത്തുള്ള 'മലയാളത്തിലെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/16&oldid=167404" എന്ന താളിൽനിന്ന് ശേഖരിച്ചത്