ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---73---


തുകൊണ്ട ഈ വിഷയത്തേ കുറിച്ചും അധികം വിസ്തരിപ്പാൻ ഇവിടെ തരമില്ല. "ഇരന്നുപൊന്നണിഞ്ഞേറ്റം ഞെളിഞ്ഞിടൊല്ല" എന്നത് സത്തായ ഒരു ഉപദേശമാകുന്നു.

പണം കടംവാങ്ങിക്കുന്നവർ നാലുതരക്കാരുണ്ട്. (1) ആകസ്മികസംഭവങ്ങളായ കാര്യങ്ങൾ നിവ‍ൃത്തിക്കേണ്ടതിലേക്കായി തല്ക്കാലം തങ്ങളേ സന്തോഷപുരസ്സരംസഹായിക്കുവാന്ട താല്പര്യത്തോടുകൂടിയവരായ സ്നേഹിതന്മാരുടെ പക്കൽനിന്ന് സംഗതിവശാൽ ദ്രവ്യം കടം വാങ്ങുന്നവർ. (അധികം ആക്ഷേപകരമല്ലാത്തത് ഇതൊന്നു മാത്രമേയുള്ളൂ.) (2) കേവലം ദുർവ്യയത്തിനായി, ദ്രവ്യം തിരിയെ കൊടുക്കില്ലെന്നുള്ള മുൻകരുതലോടുകൂടിയോ, അഥവാ കൊടുക്കേണ്ടിവന്നാൽ തന്നെ ആയത മനസ്സറിഞ്ഞ മര്യാദദക്ക ചെയ്കയില്ലെന്നുള്ള സിദ്ധാന്തത്തിന്മേലോ പതിവായി കടം വാങ്ങിക്കുന്ന ധൂർത്തന്മാർ (3) അതിലാഭം നേടുവാനുള്ള മോഹം കൊണ്ട തങ്ങളുടെ വ്യാപാരങ്ങളിൽ മുടക്കേണ്ടതിലേക്കായി അന്യന്റെ പണം കടം വാങ്ങി ഉപയോഗിക്കുന്നവർ (4) പണത്തിന്റെ മുട്ടുകൊണ്ട അതികഠിനമായി കഷ്ടപ്പെട്ട് അതിൽ നിന്നതല്കാലം ഒരു നിവൃത്തി കിട്ടുവാനായി എന്തുലാഭം കൊടുത്തിട്ടും കടം വാങ്ങുവാൻ ഒരുങ്ങുന്നവർ. ഈതരക്കാരെയെല്ലാം പറ്റിയാണ താഴെ പ്രസ്താവിക്കുന്നത്.

ഭാഗ്യക്ഷയംകൊണ്ടോ മറ്റോ മുതലെല്ലാം നശിച്ച് ഒരുവൻ കഷ്ടപ്പാടിലായി കുഴങ്ങുമ്പോൾ തന്റെ ഒരു പ്രിയസ്നേഹിതൻ ചെയ്യുന്ന ഹൃദയംഗമമായ താല്ക്കാലികസഹായം എത്രതന്നെ ലഘുവാണെങ്കിലും വളരെ കാര്യമായി വിചാരിക്കുന്നതല്ലേ? ഒരുവന്ന് ദ്രവ്യം ഉണ്ടായതുകൊണ്ടുള്ള സുഖങ്ങൾ എന്തെല്ലാമെന്ന് ആലോചിച്ചുനോക്കുന്നതായാ‌ൽ അതിൽ പ്രധാനമായിട്ടുള്ളത് അവന്റെ സ്നേഹിതന്മാരെ ഇങ്ങിനെയുള്ള കഷ്ടസ്ഥിതിയിൽനിന്നും കയറ്റുന്നതിൽ കുറച്ചെങ്കിലും സഹായിക്കുവാൻ സാധിക്കുന്നതുതന്നെയായിരിക്കും. "എന്റെ പ്രിയസ്നേഹിതാ, നിങ്ങൾക്കെങ്കിലും ഒരു ഉപകാരം ചെയ്‌വാൻ ഇനിക്കു സാധിക്കുമൊ? ആ ഒരു ഭാഗ്യം ഇനിക്കു കിട്ടുമൊ?" എന്ന് യാതൊരു ബന്ധുക്കളോ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/4&oldid=167430" എന്ന താളിൽനിന്ന് ശേഖരിച്ചത്