ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-118-

ഭാഷയെ പരിഷ്കരിക്കുന്ന കാര്യത്തിൽ ഒരു പ്രകാരത്തിലും മഗ്നോത്സാഹന്മാരായി ഭവിക്കുന്നതല്ല ഇംഗ്ലണ്ടുകാർ തങ്ങളുടെ ഭാഷയെ സ്നേഹിക്കുന്നപ്രകാരം നാമും നമ്മുടെ ഭാഷയെ സ്നേഹിച്ച് കൊണ്ടിരിക്കുന്നതായാൽ നമ്മുടെ ഭാഷ, ഒരു കാലത്തു, ഉൽകൃഷ്ട ഭാഷകളിൽ ഒന്നെന്ന് ഗണിക്കപ്പെടും നിശ്ചയം. ഭാഷാപോഷണമെന്നത് ചിലരുടെ ശ്രമംകൊണ്ടൊ, ഏതാനും സംവത്സരം കൊണ്ടൊ,നിഷ്പ്രയാസമായി സാധിക്കാവുന്ന ഒരു കാര്യമല്ല.അതുകൊണ്ട് സ്വദേശഗവർമ്മേണ്ടുകളുടെയും ധനവാന്മാരുടെയും മറ്റും സഹായം അത്യന്താപേക്ഷിതമെന്ന് പറയേണ്ടതില്ലല്ലോ.

ഈ അവസരത്തിൽ എനിക്കനുവദിച്ചിട്ടുള്ള സ്തലത്തെ (൧0 ഭാഗത്തെ) ഞാൻ അതിക്രമിച്ചതായി കാണപ്പെടുന്ന പക്ഷം ദയാപൂർവ്വം ക്ഷമിക്കണമെന്നപേക്ഷിച്ചു കൊണ്ട് ഭാഷയുടെ ഐകരീത്യത്തെപ്പറ്റി അല്പം പറഞ്ഞുകൊള്ളട്ടെ.

ഭാഷക്ക് ഐകരീത്യം വരുത്തേണമെന്ന് പറയുന്നതായിട്ടല്ലാതെ അതിനുള്ള മാർഗ്ഗങ്ങളെന്തെല്ലാമെന്ന് ആലോചിച്ച് വേണ്ടപോലെ പ്രവൃത്തിച്ചതായി ഓർക്കുന്നില്ല.ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കമാത്രം ചെയ്തതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? 'പരോപദേശേ പാണ്ഡിത്യം സർവ്വേഷാം സുകരം നൃണാം'എന്നുള്ളത് ഇവിടെ ഓർമ്മയിൽ വരുന്നു. ഭാഷക്ക് ഐകരീത്യം വരുത്തുവാൻ ഉള്ള മാർഗ്ഗങ്ങളിൽ ചിലത് പറയാം.

1. സർവ്വസമ്മതമായുള്ള ഒരു വ്യാകരണം നമുക്കാവശ്യമായിരിക്കുന്നു. ഇക്കാര്യത്തിൽ മലയാളരാജ്യത്തിന്റെ നാനാഭാഗത്തുമുള്ള പണ്ഡിതവര്യന്മാർ യോജിച്ചു പ്രവൃത്തിക്കണം.

2. ഒരു നിഘണ്ഡു ആവശ്യമാണു. മലയാളരാജ്യത്തെങ്ങും ഒരു പോലെ നടപ്പുള്ള മലയാള പദങ്ങൾ എല്ലാം ഈ നിഘണ്ഡുവിൽ ഉണ്ടായിരിക്കണം. ഈ നിഘണ്ഡുനോക്കി അതിൽ നിന്ന് പദങ്ങൾ എടുത്ത് വാചകം എഴുതുന്നതായാൽ, മലയാളരാജ്യത്തെങ്ങും ഒരുപോലെ നടപ്പുള്ള വാക്കുകൾ മാത്രമെ ആ വാചകങ്ങളിൽ കാണപ്പെടുകയുള്ളൂ എന്ന് വരത്തക്ക വിധത്തിൽ ഒരു നിഘണ്ഡു ഉണ്ടായിരിക്കണമെന്നാണു ഇവിടെ പറയുന്നത്.

                                                       7 *




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/49&oldid=167440" എന്ന താളിൽനിന്ന് ശേഖരിച്ചത്