ന്റെ പേരിലുള്ള വാത്സല്യംകൊണ്ട ഞാൻ ഇത്രയും പറഞ്ഞുപോയതാണ്.
ദേവകി-- (അമ്മയോട) എന്റമ്മേ! അദ്ദേഹം ഇങ്ങിനെയായിത്തീരുമെന്ന ഞാൻ ഈ ജന്മം വിചാരിച്ചിരുന്നില്ല.
അമ്മ-- ദേവകിയുടെ സങ്കടം കണ്ട അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.
ദേവകി-- ഈ കാര്യം എന്നോട പറവാൻ നിങ്ങൾ എത്ര സങ്കടപ്പെട്ടിരിക്കും? (കണ്ണുനീർതുടച്ച്) അതും നിങ്ങളുടെ സ്വഭാവഗുണം തന്നെ. ഇനി അയാളുടെ വർത്തമാനം തന്നെ ഇനിക്ക കേളേക്കണ്ട. എന്ത! സ്വന്തം അമ്മയെ കൂടി ഇങ്ങിനെ ദ്രോഹിക്കുകയോ? കഷ്ടെം! പാർവ്വതി അമ്മെ! നിങ്ങൾക്ക ഈ അവസ്ഥ വന്നുവല്ലൊ.
അമ്മ-- (സംശയിച്ച്) നിന്റെ സ്ഥിതി ഓർത്ത് ഞാനല്ലേ ദുഃഖിക്കേണ്ടത്?
ദേവകി-- ഇത് സ്വപ്നത്തിലും കൂടി വിചാരിച്ചിരുന്നില്ല. അയാളെപ്പറ്റി നിങ്ങൾക്കു അതിവാത്സല്യമുണ്ടായിരുന്നു എന്നാണ ഞങ്ങളൊക്കെ കേട്ടിട്ടുള്ളതു എന്നിട്ടും അയാൾ ഇത്രകൊള്ളരുതാത്തവനായിതീർന്നുവല്ലൊ. ഇത്രകാലം നിങ്ങൾ ഈ വ്യസനം അടക്കിയിരുന്ന കഥ വിചാരിത്താൽ നിങ്ങളുടെ പ്രകതിഗണത്തെപ്പറ്റി അത്ഭുതം തോന്നാതിരിക്കയില്ല.
അമ്മയും അമ്മായിയും മുഖത്തോടുമുഖം നോക്കി.
അമ്മയി-- ആളാരാണെന്ന് അറിയണമെല്ലൊ.
അമ്മ-- (ദേവകിയോട്) അയാളെ നീ എവിടെവെച്ചാണ് പരിചയമായ്ത?
ദേവകി-- എവിടെവെച്ചെന്നോ? ഇവിടെവെച്ച് തന്നെ.
അമ്മ-- ഓ- ഹൊ- അങ്ങിനെയാണോ.
ദേവകി-- ഈ വർത്തമാനം നിങ്ങൾക്കു സന്തോഷകരമായിരിക്കുിമെന്ന കരുതി നിങ്ങളോട് പറവാനായി ബന്ധപ്പെട്ട ഞാന് വന്നതാണ്.
അമ്മായി-- മാധവനു തെറ്റിപ്പോയിരിക്കുമോ?
അമ്മയും പരമാർത്ഥം മനസ്സിലാവാതെ പരിഭ്രമിച്ചനിന്നു.
ദേവകി-- എന്റെ ഈ ജന്മത്തെ സുഖം തീർന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |