ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---75---

കരുതി അവനെ സദാബദ്ധിമുട്ടിക്കുന്നവനും തന്റെ ദുഃഖനിവൃത്തിക്ക് ആ ഒരു മാർഗ്ഗം മാത്രം നോക്കുന്നവനുമായ ഒരുവന്റെസ്വഭാവം എത്ര നിന്ദ്യവും സ്വാർത്ഥവുമായിട്ടുള്ളതാകണമെന്ന് പറയേണ്ടതില്ലല്ലൊ, എന്ന മാത്രമല്ല സ്നേഹിതന്റെ ഈ വിശിഷ്ടഗുണംകൊണ്ട് മെച്ചംനേടുവാൻ ഉത്സാഹിേക്കുന്നവൻ സ്നേഹവിഹീനനും ദുരാഗ്രഹിയുമാണെന്ന് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. തന്റെ സ്നേഹിതനോട് കടംവാങ്ങി അയാൾക്ക് ഒരു പരിചയവുമില്ലാത്ത അന്യനെ സഹായിക്കുന്നവനും നമ്മുടെ പരിചയത്തിൽ ധാരാളം ഉണ്ടാവും. എന്നാൽ ഈ സമ്പ്രദായം ഒട്ടുംതന്നെ അഭിനന്ദിക്കത്തക്കതല്ല. പരസ്പരം ഒരുപോലെ സ്നേഹമുള്ളവരാണെങ്കിൽ തന്റെ പ്രവൃത്തികൊണ്ട് മറ്റേവൻ ദോഷം തട്ടരുതെന്നുള്ള വിചാരം രണ്ടുപേർക്കും അന്യോന്യം ഉണ്ടാവാതിരിക്കയില്ല. അതുകൊണ്ടാണ് പ്രാണസ്നേഹിതന്മാർ തമ്മിൽ കടംവാങ്ങുന്നത് ആക്ഷേപകരമല്ലെന്ന് മുമ്പ് പ്രസ്താവിപ്പാൻ കാരണമായത്. ഈ സമഭാവമുള്ളവർ തമ്മിൽ കടംകൊടുക്കുന്നതുകൊണ്ട ദോഷമില്ലെന്നുമാത്രമല്ലാ ആ പ്രവൃത്തി സന്തോഷജനകമായിരിക്കുമല്ലോ. സാധാരണയായി കടംവാങ്ങിക്കുന്നവർക്കെല്ലാം മേൽപറഞ്ഞ സൗഹാർദഭാവമുള്ളതായി കാണുന്നതും അല്ല.

മടക്കിക്കൊടുക്കില്ലന്നുള്ള കരുതലിന്മേൽ പരിചയമില്ലാത്തവരുടെ കയ്യിൽനിന്നുകൂടി കിട്ടുമ്പോളെല്ലാം കടംവാങ്ങിക്കുന്ന പെരുങ്കള്ളനേപറ്റി "എന്താണ് പറവാനുള്ളത്" എന്ന പലരും വിചാരിച്ചെക്കാം. എന്നാൽ ലോകത്തിൽ കടംവാങ്ങുന്നവരിൽ അധികവും ഈ ജാതിക്കാരാകയാൽ കടത്തെപറ്റിയുള്ള ഒരു ഉപന്യാസത്തിൽ ഇവരെ കുറിച്ച് അല്പമെങ്കിലും പറയാതിരിപ്പാൻ തരമില്ലാ. ഇങ്ങിനെയുള്ളവർ മറ്റുള്ളവരുടെ ദ്രവ്യം കൈവശപ്പെടുത്തുന്നു എങ്കിലും ഇതിന് ഉടമസ്ഥന്റെ സമ്മതമുള്ളതുകൊണ്ട അവരുടെ പ്രവൃത്തി "സാധാരണ കളവ്" എന്ന് പറഞ്ഞുകൂടാ. എന്നാൽ വാസ്തവത്തിൽ അവരെ ചില സംഗതികൾകൊണ്ട് കള്ളന്മാരെക്കാൾ നികൃഷ്ടസ്ഥിതിയിൽ ഗണിക്കേണ്ടതാകുന്നു. "സാധാരണകളവ്" ചെയ്യുന്നവർക്ക് മതലുടമസ്ഥനായിട്ടു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/6&oldid=167452" എന്ന താളിൽനിന്ന് ശേഖരിച്ചത്