ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---134---

ഒരു ദുർമ്മരണം

"നല്ല നിശ്ചയമില്ല. രണ്ടുപേരുംകൂടി അടിയന്തരമായിട്ട ആരേയോ കാണുവാൻ പോയിരിക്കയാണെന്നശിഷ്യത്തിപറഞ്ഞു. വളരെ നേരമായില്ല പോയിട്ട്. ഊണുകഴിച്ച് പോയാൽ മതി അപ്പോഴക്കും അവർ വരാതിരിക്കില്ല." അമ്മുവിന്റെ ഈ ക്ഷണം സ്വീകരിച്ചുവോ ഇല്ലയോ എന്ന സൂക്ഷ്മമറിവാൻ പ്രയാസമായിട്ടുള്ള വിധത്തിൽ അധരോഷ്ഠങ്ങളേയും ദന്തങ്ങളേയും മാത്രം വ്യാപിച്ചതായ ഒരുമാതിരി വികൃതമന്ദഹാസംകൊണ്ട മറുവടിയുടെ ഭാരം നിർവ്വഹിച്ചിട്ട, മനസ്സിൽ കടന്നുകൂടിയിരിക്കുന്ന ശങ്കക്കു സമാധാനം വരുത്തുവാനായി ബാലകൃഷ്ണമേനോൻ ഇപ്രകാരം ചോദിച്ചു.

"ഇത്ര അടിയന്തരമായ കാര്യമെന്താണ? അവർ എങ്ങോട്ടാണ പോയിരിക്കുന്നത്?"

"നല്ല തീർച്ചയില്ല. ഇന്നകാലത്ത പുളിങ്ങോട്ട കാര്യസ്ഥൻ ഇവിടെ പന്ത്രണ്ടിൽ വന്നിരുന്നു. അപ്പോൾ സ്റ്റേഷൻആപ്സരെ കാണണമെന്നോ ഏതാണ്ട ചിലതൊക്കെപ്പറയുന്നതു കേട്ടു"
"എന്നിട്ട!" എന്നുചോദിക്കാതിരിക്കുവാൻ ബലകൃഷ്ണമേനവന് ക്ഷമയുണ്ടായില്ല.
"പിന്നത്തെ വർത്തമാനമൊന്നും എനിക്ക രൂപമില്ല. ഞാൻ ദേവകിക്കുട്ടിയേ കാണുക കഴിഞ്ഞ തിരിയേ വന്നപ്പോൾ കുറച്ചു വൈകി. എന്നിട്ട തിടുക്കപ്പെട്ട കുളികഴിച്ച പുറത്തേക്കുവന്നപ്പോൾ കാര്യസ്ഥൻ ഊണുകഴിച്ച പോയിക്കഴിഞ്ഞു"
ആരംഭത്തിൽ ഉദ്ദേശിക്കപ്പെട്ട കാര്യം ചോദിച്ചുതിരിച്ചെത്തുന്നതിന്നു മുമ്പ് സംവാദത്തിന്റെ ഗതി ദുർഘടമായ ****യേ തിരിഞ്ഞതോടുകൂടി ബാലകൃഷ്ണമേനവന്റെ ശ്രദ്ധ **** അതേമാർഗ്ഗത്തൂടെ അതിനേ അടിക്കടി പിന്തുടരേണ്ടിവന്നതുകൊണ്ട, ആ വഴി തിരേ മുട്ടി എന്ന ബോദ്ധ്യമാവുന്നതുവരെ ബാലകൃഷ്ണമേനവന മനസ്സിനെ പിൻവലിക്കുവാൻ സാധിച്ചില്ല. ഇക്കാര്യത്തെപ്പറ്റി അമ്മുവിന്ന് എത്രമാത്രം അറിയാമായിരുന്നുവോ അതുമുഴുവനും പറഞ്ഞുതീർന്നുവെന്ന തീർച്ചവന്നപ്പോൾ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/65&oldid=167458" എന്ന താളിൽനിന്ന് ശേഖരിച്ചത്